Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Police

തി​രു​വ​ന​ന്ത​പു​ര​ത്ത് ഡാ​ൻ​സാ​ഫ് സം​ഘ​ത്തെ കാ​റി​ടി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​ര​ത്ത് ഡാ​ൻ​സാ​ഫ് സം​ഘ​ത്തെ കാ​റി​ടി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം. ല​ഹ​രി സം​ഘ​ത്തെ പി​ടി​ക്കാ​ൻ പോ​യ ഡാ​ൻ​സാ​ഫ് സം​ഘ​ത്തി​ലെ ര​ണ്ട് പൊ​ലി​സു​കാ​രെ​യാ​ണ് വാ​ഹ​ന​മി​ടി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​ത്.

വി​നീ​ത്, റോ​ജി​ൻ എ​ന്നി​വ​ർ​ക്ക് നേ​രെ​യാ​ണ് വ​ധ​ശ്ര​മ​മു​ണ്ടാ​യ​ത്. പ​രി​ക്കേ​റ്റ ഇ​രു​വ​രെ​യും മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട് അ​ഞ്ചോ​ടെ​യാ​ണ് പൊ​ലി​സു​കാ​രെ അ​പാ​യ​പ്പെ​ടു​ത്താ​ൻ ശ്ര​മ​മു​ണ്ടാ​യ​ത്.

വ​ലി​യ​തു​റ സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. പൊ​ലി​സി​ന്‍റെ ബൈ​ക്കി​ൽ സ​ഞ്ച​രി​ച്ചി​രു​ന്ന ഇ​രു​വ​രെ​യും അ​ൾ​ട്ടോ കാ​റി​ടി​ച്ച് വീ​ഴ്ത്തു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് കാ​ർ നി​ർ​ത്തി​യ ശേ​ഷം പി​ന്നോ​ട്ടെ​ടു​ത്ത് ഇ​രു​വ​രു​ടെ​യും ദേ​ഹ​ത്ത് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

റോ​ജി​ന്‍റെ കാ​ലി​ലൂ​ടെ കാ​ർ ക​യ​റ്റി​യി​റ​ക്കി. വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​വ​ർ ല​ഹ​രി​സം​ഘ​മാ​ണെ​ന്നാ​ണ് പൊ​ലി​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. ഇ​വ​രെ തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ടെ​ന്നും ഉ​ട​ൻ‌ പി​ടി​കൂ​ടു​മെ​ന്നും പൊ​ലി​സ് അ​റി​യി​ച്ചു.

Kerala

യു​വാ​വി​നെ കി​ണ​റ്റി​ൽ ത​ള്ളി​യി​ട്ട് കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വം; ര​ണ്ട് പേ​ർ പി​ടി​യി​ൽ

കോ​ട്ട​യം: തി​രു​വ​ല്ല ഇ​ര​വി​പേ​രൂ​രി​ൽ യു​വാ​വി​നെ കി​ണ​റ്റി​ൽ ത​ള്ളി​യി​ട്ട് കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ ര​ണ്ട് പേ​ർ പി​ടി​യി​ൽ. വൈ​ശാ​ഖ്, ജോ​ജു എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ജു​വ​ൽ ജോ​ൺ ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

പി​ടി​യി​ലാ​യ ഇ​രു​വ​ർ​ക്കു​മെ​തി​രെ ന​ര​ഹ​ത്യ​വ​കു​പ്പ് ചു​മ​ത്തി. മ​ദ്യ​പാ​ന​ത്തെ തു​ട​ർ​ന്നു​ള്ള ത​ർ​ക്ക​ത്തി​നൊ​ടു​വി​ൽ ജു​വ​ലി​നെ കി​ണ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. പ്ര​തി​ക​ൾ​ക്ക് കൊ​ല​പ്പെ​ടു​ത്ത​ണ​മെ​ന്ന ല​ക്ഷ്യം ഇ​ല്ലാ​യി​രു​ന്നു​വെ​ന്നു പോ​ലീ​സ് അ​റി​യി​ച്ചു.

പ്ര​തി​ക​ളി​ൽ ഒ​രാ​ളാ​യ ജോ​ജു​വും കി​ണ​റ്റി​ൽ വീ​ണി​രു​ന്നു. വൈ​ശാ​ഖ് ഫ​യ​ർ​ഫോ​ഴ്സി​നെ വി​ളി​ച്ചു വ​രു​ത്തി​യെ​ങ്കി​ലും ജു​വ​ലി​ന്‍റെ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Kerala

പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ സി​റി​ഞ്ചു​കൊ​ണ്ട് കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച സം​ഭ​വം; നാ​ല് പേ​ർ പി​ടി​യി​ൽ

കോ​ഴി​ക്കോ​ട്: പ​ട്രോ​ളിം​ഗ് സം​ഘ​ത്തി​ലെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ സി​റി​ഞ്ചു​കൊ​ണ്ട് കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച സം​ഭ​വ​ത്തി​ൽ നാ​ല് പേ​ർ പി​ടി​യി​ൽ. പൂ​ള​ക്ക​ട​വ് സ്വ​ദേ​ശി ബെ​ന്നി ലോ​യ്ഡ്(48), പ​ര​പ്പി​ല്‍ സ്വ​ദേ​ശി ര​ജാ​ദ്(38), രാ​മ​നാ​ട്ടു​ക​ര സ്വ​ദേ​ശി ന​ന്ദ​കു​മാ​ര്‍ (25), ചാ​ല​പ്പു​റം കോ​ട്ട​പ്പ​റ​മ്പ് സ്വ​ദേ​ശി അ​ദ്‌​നു​ല്‍ ഷാ​ഹിം(22) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ആ​യി​രു​ന്നു കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം. മാ​നാ​ഞ്ചി​റ സ്‌​ക്വ​യ​റി​നു​ള്ളി​ല്‍ പ​ണ​പ്പി​രി​വ് ന​ട​ക്കു​ന്നു എ​ന്ന് വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ര്‍​ന്ന് പ​ട്രോ​ളിം​ഗ് സം​ഘം അ​വി​ടേ​ക്ക് എ​ത്തു​ക​യാ​യി​രു​ന്നു. സം​ശ​യാ​സ്പ​ദ സാ​ഹ​ച​ര്യ​ത്തി​ല്‍ ക​ണ്ട പ്ര​തി​ക​ളോ​ട് അ​വി​ടെ നി​ന്നും പോ​കാ​ന്‍ പോ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​തേ​തു​ട​ർ​ന്നു​ണ്ടാ​യ വാ​ക്കു​ത​ർ​ക്ക​ത്തി​ന് പി​ന്നാ​ലെ മ​ല​പ്പു​റം എം​എ​സ്പി ക്യാ​മ്പി​ലെ സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​റും വ​ട​ക​ര സ്വ​ദേ​ശി​യു​മാ​യ കെ. ​ആ​ദ​ര്‍​ശി​ന്‍റെ വ​ല​തു കൈ​യി​ല്‍ സം​ഘ​ത്തി​ണ്ടാ​യി​രു​ന്ന ഒ​രാ​ള്‍ സി​റി​ഞ്ചു​കൊ​ണ്ട് കു​ത്തു​ക​യാ​യി​രു​ന്നു.

ആ​ക്ര​മ​ണ​ത്തി​ന് ശേ​ഷം പ്ര​തി​ക​ൾ സ്ഥ​ല​ത്ത് നി​ന്ന് ഓ​ടി​ര​ക്ഷ​പ്പെ​ട്ടു. പ​രി​ക്കേ​റ്റ പോ​ലീ​സു​കാ​ര​നെ പി​ന്നീ​ട് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. ഇ​ന്ന് പു​ല​ര്‍​ച്ചെ​യോ​ടെ​യാ​ണ് നാ​ല് പേ​രെ​യും അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​ക​ള്‍ സ്ഥി​രം മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗി​ക്കു​ന്ന​വ​രാ​ണെ​ന്നും ‌പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

 

Kerala

പു​തു​പ്പാ​ടി​യി​ൽ കാ​ർ മോ​ഷ്ടി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ യു​വാ​വ് പി​ടി​യി​ൽ

താ​മ​ര​ശേ​രി: പു​തു​പ്പാ​ടി​യി​ൽ കാ​ർ മോ​ഷ്ടി​ക്കാ​ൻ ശ്ര​മി​ച്ച സ്ഥി​രം കു​റ്റ​വാ​ളി പി​ടി​യി​ൽ. ബാ​ലു​ശേ​രി കി​നാ​ലൂ​ർ ഇ​രൂ​ൾ​ക്കു​ന്നു​മ്മ​ൽ യാ​സി​ർ (29) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. മ​ല​പ്പു​റം ജു​മാ മ​സ്‌​ജി​ദി​ന്‍റെ മു​റ്റ​ത്ത് നി​ർ​ത്തി​യി​ട്ട കാ​ർ മോ​ഷ്ടി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് യാ​സി​ർ പി​ടി​യി​ലാ​യ​ത്.

സം​ശ​യം തോ​ന്നി​യ നാ​ട്ടു​കാ​രാ​ണ് യാ​സി​റി​നെ പി​ടി​കൂ​ടി​യ​ത്. തു​ട​ർ​ന്ന് വി​വ​രം പോ​ലീ​സി​നെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. സ്ഥ​ല​ത്തെ​ത്തി​യ താ​മ​ര​ശേ​രി പോ​ലീ​സ് പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ലാ​യി 20ഓ​ളം കേ​സു​ക​ളി​ൽ യാ​സി​ർ പ്ര​തി​യാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

National

റെ​യി​ൽ​വേ കോ​ച്ചി​നു​ള്ളി​ൽ യു​വ​തി​യു​ടെ മൃ​ത​ദേ​ഹം; അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച് പോ​ലീ​സ്

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ലെ ധാ​ർ​വാ​ഡ് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ട്രെ​യി​നി​ലെ കോ​ച്ചി​നു​ള്ളി​ൽ യു​വ​തി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. അ​ർ​ധ​ന​ഗ്ന​മാ​യ നി​ല​യി​ൽ സീ​റ്റി​ന​ടി​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം. യു​വ​തി ബ​ലാ​ത്സം​ഗ​ത്തി​ന് ഇ​ര​യാ​യി കൊ​ല്ല​പ്പെ​ട്ട​താ​ണോ​യെ​ന്ന് പോ​ലീ​സ് സം​ശ​യി​ക്കു​ന്നു.

ഞാ​യ​റാ​ഴ്ച രാ​വി​ലെ ധാ​ർ​വാ​ഡ് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ​ത്തി​യ ട്രെ​യി​നി​ലെ കോ​ച്ചി​നു​ള്ളി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ട്രെ​യി​നി​ലെ പ​തി​വ് പ​രി​ശോ​ധ​ന​യ്ക്കി​ടെ റെ​യി​ൽ​വേ ജീ​വ​ന​ക്കാ​രാ​ണ് മൃ​ത​ദേ​ഹം ആ​ദ്യം ക​ണ്ട​ത്.

ജീ​വ​ന​ക്കാ​ർ വി​വ​ര​മ​റി​യി​ച്ച​തി​ന് പി​ന്നാ​ലെ ധാ​ർ​വാ​ഡ് റെ​യി​ൽ​വേ പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. മ​റ്റെ​വി​ടെ​യെ​ങ്കി​ലും വ​ച്ച് കൊ​ല​പ്പെ​ടു​ത്തി മൃ​ത​ദേ​ഹം ട്രെ​യി​നു​ള്ളി​ൽ ഉ​പേ​ക്ഷി​ച്ചി​രി​ക്കാ​നു​ള്ള സാ​ധ്യ​ത​യും പോ​ലീ​സ് ത​ള്ളി​യി​ട്ടി​ല്ല.

കോ​ലാ​പൂ​രി​ൽ നി​ന്ന് എ​ത്തി​യ​താ​യി​രു​ന്നു ട്രെ​യി​ൻ. മ​രി​ച്ച യു​വ​തി​യെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി മാ​റ്റി. പോ​ലീ​സ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

National

മേ​ഘാ​ല​യ​യി​ൽ വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ വെ​ടി​യു​തി​ർ​ത്തു; നാ​ല് പേ​രെ വ​ധി​ച്ച് പോ​ലീ​സ്

ഈ​സ്റ്റ് ഗാ​രോ ഹി​ൽ​സ്: മേ​ഘാ​ല​യ​യി​ൽ വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ പോ​ലീ​സി​ന് നേ​രെ വെ​ടി​യു​തി​ർ​ത്ത നാ​ല് പേ​രെ വ​ധി​ച്ചു. ഈ​സ്റ്റ് ഗാ​രോ ജി​ല്ല​യി​ലാ​ണ് സം​ഭ​വം. ഈ​സ്റ്റ് ഗാ​രോ ഹി​ൽ​സി​ലെ സോം​ഗ്സാ​ക് മേ​ഖ​ല​യി​ൽ പു​ല​ർ​ച്ചെ നാ​ലോ​ടെ ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ​യാ​ണ് പോ​ലീ​സി​ന് നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

ഇ​തേ തു​ട​ർ​ന്ന് പോ​ലീ​സ് ന​ട​ത്തി​യ പ്ര​ത്യാ​ക്ര​മ​ണ​ത്തി​ലാ​ണ് നാ​ല് പേ​ർ കൊ​ല്ല​പ്പെ​ട്ട​ത്. കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ ഔ​ദ്യോ​ഗി​ക വി​വ​ര​ങ്ങ​ൾ പോ​ലീ​സ് ഇ​തു​വ​രെ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. ഇ​വ​രെ തി​രി​ച്ച​റി​യാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ക്കു​ക​യാ​ണെ​ന്നും അ​തി​നു​ശേ​ഷം ഇ​വ​രു​ടെ ക്രി​മി​ന​ൽ പ​ശ്ചാ​ത്ത​ലം പ​രി​ശോ​ധി​ക്കു​മെ​ന്നും ഈ​സ്റ്റ് ഗാ​രോ ഹി​ൽ​സ് പോ​ലീ​സ് സൂ​പ്ര​ണ്ട് സ്വ​പ്നി​ൽ പ​വാ​ർ അ​റി​യി​ച്ചു.

കൊ​ല്ല​പ്പെ​ട്ട​വ​ർ​ക്ക് മു​ൻ​പ് ക്രി​മി​ന​ൽ പ​ശ്ചാ​ത്ത​ല​മോ ക്രി​മി​ന​ലു​ക​ളു​മാ​യി ബ​ന്ധ​മോ ഉ​ണ്ടാ​യി​രി​ക്കാ​മെ​ന്നാ​ണ് ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ളി​ലെ റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്. ഓ​ഗ​സ്റ്റ് 25ന് ​സം​സ്ഥാ​ന അ​തി​ർ​ത്തി​ക്ക് സ​മീ​പ​മു​ള്ള താ​പ്ര​യി​ൽ ന​ട​ന്ന സം​ഭ​വ​വു​മാ​യി ഇ​വ​ർ​ക്ക് ബ​ന്ധ​മു​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത​യു​ണ്ടെ​ന്ന് പോ​ലീ​സ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.

Kerala

വാ​ഹ​നാ​പ​ക​ട​ത്തി​ന് പി​ന്നാ​ലെ ത​ർ‌​ക്കം; സ്വ​കാ​ര്യ ബ​സ് ഡ്രൈ​വ​ർ​ക്ക് മ​ർ​ദ​ന​മേ​റ്റ​താ​യി പ​രാ​തി

പാ​ല​ക്കാ​ട്‌: പാ​ല​ക്കാ​ട്‌ കു​ള​പ്പു​ള്ളി​യി​ൽ സ്വ​കാ​ര്യ ബ​സ് ഡ്രൈ​വ​ർ​ക്ക് മ​ർ​ദ​ന​മേ​റ്റ​താ​യി പ​രാ​തി. വാ​ഹ​നം അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​തി​ന് പി​ന്നാ​ലെ​യു​ണ്ടാ​യ ത​ർ​ക്ക​ത്തെ തു​ട​ർ​ന്നാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. കാ​റും സ്വ​കാ​ര്യ​ബ​സും ത​മ്മി​ലി​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

പെ​ട്രോ​ൾ പ​മ്പി​ൽ വ​ച്ചു​ണ്ടാ​യ വാ​ക്കു ത​ർ​ക്ക​ത്തി​ലാ​ണ് ബ​സ് ഡ്രൈ​വ​റെ കാ​റി​ലു​ണ്ടാ​യി​രു​ന്ന മൂ​ന്നു​പേ​ർ ചേ​ർ​ന്ന് മ​ർ​ദി​ച്ച​ത്. ബ​സ് ഡ്രൈ​വ​റെ നി​ല​ത്തി​ട്ട് ച​വി​ട്ടു​ന്ന​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത് വ​ന്നി​ട്ടു​ണ്ട്. പി​കെ​എ​സ് ബ​സി​ലെ ഡ്രൈ​വ​ർ ഷ​മീ​റി​നാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്.

Kerala

പ​ട്രോ​ളിം​ഗി​നി​ടെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന് ആ​ക്ര​മ​ണം; പി​ന്നി​ൽ ല​ഹ​രി​സം​ഘ​മെ​ന്ന് പോ​ലീ​സ്

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് പ​ട്രോ​ളിം​ഗ് സം​ഘ​ത്തി​ലെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന് നേ​രെ ല​ഹ​രി​സം​ഘ​ത്തി​ന്‍റെ ആ​ക്ര​മ​ണം. ശ​നി​യാ​ഴ്ച രാ​ത്രി കോ​ഴി​ക്കോ​ട് മാ​നാ​ഞ്ചി​റ സ്ക്വ​യ​റി​ലാ​ണ് അ​ക്ര​മ​സം​ഭ​വം അ​ര​ങ്ങേ​റി​യ​ത്.

അ​ക്ര​മി​സം​ഘം പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ സി​റി​ഞ്ചും സൂ​ചി​യും ഉ​പ​യോ​ഗി​ച്ച് കു​ത്തി പ​രി​ക്കേ​ൽ​പ്പി​ച്ച​താ‍​യാ​ണ് പു​റ​ത്തു​വ​രു​ന്ന വി​വ​രം. കോ​ഴി​ക്കോ​ട് ടൗ​ൺ സ്റ്റേ​ഷ​നി​ലെ ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് ല​ഹ​രി​സം​ഘ​ത്തി​ന്‍റെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

ഉ​ദ്യോ​ഗ​സ്ഥ​ൻ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യി​ട്ടു​ണ്ട്. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് പ്ര​തി​ക​ൾ​ക്കാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Kerala

ഹോ​സ്റ്റ​ലി​ൽ​നി​ന്ന് 16കാ​രി​യെ കാ​ണാ​താ​യ സം​ഭ​വം; അ​ന്വേ​ഷ​ണ​ത്തി​ന് പ്ര​ത്യേ​ക സം​ഘം

കൊ​ച്ചി: ആ​ലു​വ​യി​ലെ ഹോ​സ്റ്റ​ലി​ൽ​നി​ന്ന് 16കാ​രി​യെ കാ​ണാ​താ​യ സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി പോ​ലീ​സ്. ആ​ലു​വ എ​സ്എ​ച്ച്ഒ ര​ഞ്ജി​ത്ത് മാ​ത്യു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഏ​ഴം​ഗ പ്ര​ത്യേ​ക സം​ഘ​ത്തെ അ​ന്വേ​ഷ​ണ​ത്തി​നാ​യി നി​യോ​ഗി​ച്ചു.

പെ​ൺ​കു​ട്ടി പി​താ​വി​ന്‍റെ നാ​ടാ​യ പ​ഞ്ചാ​ബി​ലെ മൊ​ഹാ​ലി​യി​ലേ​ക്ക് പോ​യി​ട്ടു​ണ്ടാ​കാ​മെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം.​അ​മ്മ​യു​ടെ ഫോ​ണി​ൽ​നി​ന്ന് പെ​ൺ​കു​ട്ടി മൊ​ഹാ​ലി​യി​ലു​ള്ള ചി​ല​രെ വി​ളി​ച്ചി​രു​ന്ന​താ​യി അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് സം​ഘം മൊ​ഹാ​ലി​യി​ലേ​ക്ക് പോ​കു​മെ​ന്നും സൂ​ച​ന​യു​ണ്ട്.

വ്യാ​ഴാ​ഴ്ച രാ​വി​ലെ മു​ത​ലാ​ണ് കു​ട്ടി​യെ കാ​ണാ​താ​യ​ത്. തു​ട​ർ​ന്ന് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. അ​മ്മ​യു​ടെ ആ​ദ്യ വി​വാ​ഹ​ത്തി​ലെ മ​ക​ളാ​ണ് കാ​ണാ​താ​യ പെ​ൺ​കു​ട്ടി. പി​താ​വി​നൊ​പ്പം മൊ​ഹാ​ലി​യി​ൽ താ​മ​സി​ച്ചി​രു​ന്ന പെ​ൺ​കു​ട്ടി 17 ദി​വ​സം മു​മ്പാ​ണ് അ​മ്മ​യ്ക്കൊ​പ്പം ആ​ലു​വ​യി​ലെ​ത്തി​യ​ത്.

Business

എന്‍ടിഎല്‍ ആപ്പ് വഴി നിക്ഷേപതട്ടിപ്പ്: ജാഗ്രതാ നിര്‍ദേശവുമായി പോലീസ്

കൊ​​ച്ചി: വീ​​ട്ടി​​ലി​​രു​​ന്ന് ഉ​​യ​​ര്‍ന്ന വ​​രു​​മാ​​നം നേ​​ടാ​​വു​​ന്ന ഓ​​ണ്‍ലൈ​​ന്‍ ജോ​​ലി, നി​​ക്ഷേ​​പ​​ത്തി​​ന് ഉ​​യ​​ര്‍ന്ന ലാ​​ഭം തു​​ട​​ങ്ങി​​യ​​വ വാ​​ഗ്ദാ​​നം ചെ​​യ്ത് ത​​ട്ടി​​പ്പു ന​​ട​​ത്തു​​ന്ന സം​​ഘ​​ങ്ങ​​ള്‍ക്കെ​​തി​​രേ ജാ​​ഗ്ര​​ത പാ​​ലി​​ക്ക​​ണ​​മെ​​ന്ന് കേ​​ര​​ള പോ​​ലീ​​സി​​ന്‍റെ മു​​ന്ന​​റി​​യി​​പ്പ്. എ​​ന്‍ടി​​എ​​ല്‍ എ​​ന്ന പേ​​രി​​ലു​​ള്ള വ്യാ​​ജ ആ​​പ്പ് ഉ​​പ​​യോ​​ഗി​​ച്ച് വാ​​ട്‌​​സ്ആ​​പ്പ്, ടെ​​ലി​​ഗ്രാം തു​​ട​​ങ്ങി​​യ പ്ലാ​​റ്റ്‌​​ഫോ​​മു​​ക​​ള്‍ വ​​ഴി​​യാ​​ണ് ത​​ട്ടി​​പ്പ്.

ത​​ട്ടി​​പ്പു രീ​​തി

വ്യാ​​ജപ​​ര​​സ്യ​​ങ്ങ​​ളി​​ല്‍ ആ​​കൃ​​ഷ്ട​​രാ​​യി ത​​ട്ടി​​പ്പു​​കാ​​രെ സ​​മീ​​പി​​ക്കു​​ന്ന​​വ​​രെ ത​​ന്ത്ര​​പ​​ര​​മാ​​യി എ​​ന്‍ടി​​എ​​ല്‍ ആ​​പ്പ് ഡൗ​​ണ്‍ലോ​​ഡ് ചെ​​യ്യി​​​​ക്കു​​ന്നു. തു​​ട​​ര്‍ന്ന് ആ​​പ്പി​​ല്‍ ര​​ജി​​സ്റ്റ​​ര്‍ ചെ​​യ്യാ​​നും ആ​​പ്പി​​ലൂ​​ടെ വി​​വി​​ധ ഓ​​ണ്‍ലൈ​​ന്‍ ജോ​​ലി​​ക​​ളു​​ടെ​​യും നി​​ക്ഷേ​​പ പ​​ദ്ധ​​തി​​ക​​ളു​​ടെ​​യും പേ​​രി​​ലു​​ള്ള വി​​വി​​ധ ടാ​​സ്‌​​ക്, ക​​മ്മീ​​ഷ​​ന്‍, നി​​ക്ഷേ​​പ​​ പ​​ദ്ധ​​തി​​ക​​ള്‍ എ​​ന്നി​​വ പ​​രി​​ച​​യ​​പ്പെ​​ടു​​ത്തു​​ന്നു. ഇ​​തു​​ക​​ണ്ടു ചെ​​റി​​യ തു​​ക നി​​ക്ഷേ​​പി​​ക്കു​​ന്ന​​വ​​ര്‍ക്കു ക​​മ്മീ​​ഷ​​ന്‍ ല​​ഭി​​ക്കു​​ന്ന​​താ​​യി വ്യാ​​ജ​​മാ​​യി പ്ര​​ദ​​ര്‍ശി​​പ്പി​​ക്കു​​ക​​യും ചി​​ല സ​​ന്ദ​​ര്‍ഭ​​ങ്ങ​​ളി​​ല്‍ ചെ​​റി​​യ തു​​ക പി​​ന്‍വ​​ലി​​ക്കാ​​നും നി​​ക്ഷേ​​പ​​ക​​ര്‍ക്ക് അ​​വ​​സ​​രം ന​​ല്‍കും.

നി​​ക്ഷേ​​പ​​ക​​രു​​ടെ വി​​ശ്വാ​​സം നേ​​ടി​​യെ​​ടു​​ത്ത് തു​​ട​​രെ​​ത്തു​​ട​​രെ ഉ​​യ​​ര്‍ന്ന തു​​ക നി​​ക്ഷേ​​പി​​ക്കാ​​ന്‍ പ്രേ​​രി​​പ്പി​​ക്കും. കൂ​​ടു​​ത​​ല്‍ ലാ​​ഭം പ്ര​​തീ​​ക്ഷി​​ച്ച് നി​​ക്ഷേ​​പ​​ക​​ര്‍ കൂ​​ടു​​ത​​ല്‍ തു​​ക നി​​ക്ഷേ​​പി​​ക്കു​​ന്നു. ഈ ​​തു​​ക പി​​ന്‍വ​​ലി​​ക്കാ​​ന്‍ ശ്ര​​മി​​ക്കു​​മ്പോ​​ള്‍ പെ​​ന്‍ഡിം​​ഗ് ഫോ​​ര്‍ റി​​വ്യൂ, പ്രോ​​സ​​സിം​​ഗ്, ഹോ​​ളി​​ഡേ തു​​ട​​ങ്ങി​​യ കാ​​ര​​ണ​​ങ്ങ​​ള്‍ കാ​​ണി​​ക്കും.

പ​​ണം പി​​ന്‍വ​​ലി​​ക്കാ​​നാ​​യി അ​​ധി​​ക ഫീ​​സ്, നി​​കു​​തി, വെ​​രി​​ഫി​​ക്കേ​​ഷ​​ന്‍ ഫീ​​സ് തു​​ട​​ങ്ങി​​യ പേ​​രു​​ക​​ളി​​ല്‍ കൂ​​ടു​​ത​​ല്‍ പ​​ണം ആ​​വ​​ശ്യ​​പ്പെ​​ടു​​ക​​യും ചെ​​യ്യും. നി​​ശ്ചി​​ത സ​​മ​​യ​​ത്തി​​നു​​ള്ളി​​ല്‍ വ്യാ​​ജ ആ​​പ്പ് പ്ര​​വ​​ര്‍ത്ത​​നം നി​​ല​​യ്ക്കു​​ക​​യോ അ​​ക്കൗ​​ണ്ട് ബ്ലോ​​ക്ക് ആ​​കു​​ക​​യോ ചെ​​യ്യും.

Kerala

ന​ബി​ദി​ന റാ​ലി​ക്കി​ട​യി​ലേ​ക്ക് മ​ദ്യ​പ​സം​ഘം കാ​ർ ഓ​ടി​ച്ചു​ക​യ​റ്റി; മൂ​ന്ന് കു​ട്ടി​ക​ൾ​ക്ക് പ​രി​ക്ക്

ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ ചെ​ങ്ങ​ന്നൂ​രി​ൽ ന​ബി​ദി​ന റാ​ലി​ക്കി​ട​യി​ലേ​ക്ക് മ​ദ്യ​പ​സം​ഘം കാ​ർ ഓ​ടി​ച്ചു​ക​യ​റ്റി. അ​പ​ക​ട​ത്തി​ൽ മൂ​ന്ന് കു​ട്ടി​ക​ൾ​ക്ക് പ​രി​ക്കേ​റ്റു. ചെ​ങ്ങ​ന്നൂ​ർ കൊ​ല്ല​ക​ട​വി​ലാ​ണ് സം​ഭ​വം. റാ​ലി​യി​ൽ പ​ങ്കെ​ടു​ത്തി​രു​ന്ന മൂ​ന്നു കു​ട്ടി​ക​ൾ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

പ​ത്ത​നം​തി​ട്ട ഇ​ല​വും​തി​ട്ട സ്വ​ദേ​ശി അ​നു​ദേ​വ്, വെ​ൺ​മ​ണി സ്വ​ദേ​ശി അ​നു​രാ​ജ്, മെ​ഴു​വേ​ലി സ്വ​ദേ​ശി അ​ബി​ൻ എ​ന്നി​വ​രാ​ണ് കാ​റി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. കാ​റി​ൽ ഉ​ണ്ടാ​യി​രു​ന്ന മൂ​ന്നു പേ​രെ​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

മൂ​വ​രും മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ മൂ​ന്നു​പേ​ർ​ക്കു​മെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. പോ​ലീ​സി​ന്‍റെ പ​രി​ശോ​ധ​ന​യി​ൽ കാ​റി​ൽ നി​ന്നും മ​ദ്യ കു​പ്പി​ക​ൾ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

Kerala

അ​ടി​ച്ച് ഫി​റ്റാ​യ പോ​ലീ​സു​കാ​ര​ൻ എ​സ്പി​യെ ക​ണ്ട​തോ​ടെ ഓ​ട്ടെ​ടാ ഓ​ട്ടം; പി​ന്നാ​ലെ വ​ന്നു സ​സ്പെ​ൻ​ഷ​ൻ ഓ​ർ​ഡ​ർ

തി​രു​വ​ന​ന്ത​പു​രം: മ​ദ്യ​പി​ച്ച് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഓ​ണാ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ത്ത പോ​ലീ​സു​കാ​ർ എ​സ്പി​യു​ടെ മി​ന്ന​ൽ പ​രി​ശോ​ധ​ന​യി​ൽ കു​ടു​ങ്ങി. അ​രു​വി​ക്ക​ര പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ന​ട​ന്ന സം​ഭ​വ​ത്തി​ൽ മൂ​ന്നു പോ​ലീ​സു​കാ​രെ സ​സ്പെ​ൻ​ഡു ചെ​യ്തു. സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ അ​ച്ചു ശ​ങ്ക​ർ, പ്ര​ശാ​ന്ത്, അ​നി​ൽ​കു​മാ​ർ എ​ന്നി​വ​രെ​യാ​ണ് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.

മേ​ലു​ദ്യോ​ഗ​സ്ഥ​നെ ക​ണ്ട​തോ​ടെ സ​ല്യൂ​ട്ട് ചെ​യ്യാ​ൻ പോ​ലും പോ​ലീ​സു​കാ​ർ മ​റ​ന്നു. ഇ​ത് ചോ​ദ്യം ചെ​യ്യു​ന്ന​തി​നി​ടെ ഒ​രാ​ൾ സ്റ്റേ​ഷ​നി​ൽ​നി​ന്ന് ഓ​ടി​ര​ക്ഷ​പ്പെ​ടാ​നും ശ്ര​മി​ച്ചു. ഞാ​യ​റാ​ഴ്ച ന​ട​ന്ന ഓ​ണാ​ഘോ​ഷ​ത്തി​നി​ടെ മൂ​ന്ന് സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​ർ മ​ദ്യ​ല​ഹ​രി​യി​ൽ പ​ങ്കെ​ടു​ത്ത​ത്. ഇ​തി​നി​ടെ​യാ​ണ് റൂ​റ​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി പ്ര​ശാ​ന്ത​ൻ ക​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്റ്റേ​ഷ​നി​ൽ മി​ന്ന​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

മ​ദ്യ​പി​ച്ചി​ട്ടു​ണ്ടോ​യെ​ന്ന് എ​സ്പി ചോ​ദി​ച്ച​പ്പോ​ൾ ഇ​ല്ലെ​ന്നാ​യി​രു​ന്നു പോ​ലീ​സു​കാ​രു​ടെ മ​റു​പ​ടി. എ​ന്നാ​ൽ മ​ദ്യ​പി​ച്ച് ജോ​ലി​യി​ൽ വീ​ഴ്ച വ​രു​ത്തി​യെ​ന്ന ക​ണ്ടെ​ത്ത​ലി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ച്ച​ട​ക്ക ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. സം​ഭ​വ​ത്തി​ൽ വ​കു​പ്പ് ത​ല അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Kerala

ചേ​ർ​ത്ത​ല​യി​ൽ യു​വാ​വി​നെ ന​ടു​റോ​ഡി​ൽ വ​ള​ഞ്ഞി​ട്ട് ത​ല്ലി​യ സം​ഭ​വം; പ്ര​തി​ക​ളെ പി​ടി​കൂ​ടു​ന്നി​ല്ലെ​ന്ന് പ​രാ​തി

ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ ചേ​ർ​ത്ത​ല​യി​ൽ യു​വാ​വി​നെ ന​ടു​റോ​ഡി​ൽ വ​ള​ഞ്ഞി​ട്ട് ത​ല്ലി​യ സം​ഭ​വ​ത്തി​ൽ പോ​ലീ​സ് പ്ര​തി​ക​ളെ പി​ടി​കൂ​ടു​ന്നി​ല്ലെ​ന്ന് പ​രാ​തി. റോ​ഡി​ൽ വാ​ക്കു​ത​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ട്ട ര​ണ്ട് യു​വാ​ക്ക​ളെ പി​ന്തി​രി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ചേ​ർ​ത്ത​ല സ്വ​ദേ​ശി ര​തീ​ഷി​നാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്.

ഓ​ഗ​സ്റ്റ് 17ന് ​രാ​ത്രി ഏ​ഴോ​ടെ ആ​യി​രു​ന്നു കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം. ചേ​ർ​ത്ത​ല പ​ള്ളി​ച​ന്ത ഓ​ട്ടോ സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്തു​വ​ച്ചാ​ണ് മൂ​ന്ന് യു​വാ​ക്ക​ൾ ചേ​ർ​ന്നാ​ണ് ര​തീ​ഷി​നെ ആ​ക്ര​മി​ച്ച​ത്. പ്ര​തി​ക​ൾ ഇ​യാ​ളെ ഓ​ടു​കൊ​ണ്ട് എ​റി​യു​ക​യും നി​ല​ത്തി​ട്ട് ച​വി​ട്ടു​ക​യും ഹെ​ൽ​മ​റ്റ് കൊ​ണ്ട് ത​ല​യ്ക്ക​ടി​ക്കു​ക​യും ചെ​യ്തു.

ബ്ര​യി​ൻ ട്യൂ​മ​ർ ബാ​ധി​ത​നാ​യ ര​തീ​ഷ് മ​രു​ന്ന് വാ​ങ്ങി മ​ട​ങ്ങും വ​ഴി​യാ​ണ് സം​ഭ​വം. ആ​ക്ര​മ​ണ​ത്തെ തു​ട​ർ​ന്ന് കാ​ശി, ശ​ങ്ക​ര​ൻ എ​ന്നീ യു​വാ​ക്ക​ൾ​ക്കെ​തി​രെ​യും ക​ണ്ടാ​ല​റി​യാ​വു​ന്ന മൂ​ന്നാ​മ​നെ​തി​രെ​യും പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. എ​ന്നാ​ൽ സം​ഭ​വം ക​ഴി​ഞ്ഞ് ഒ​രാ​ഴ്ച പി​ന്നി​ട്ടി​ട്ടും പ്ര​തി​ക​ളെ പോ​ലീ​സ് പി​ടി​കൂ​ടു​ന്നി​ല്ലെ​ന്നാ​ണ് പ​രാ​തി.

 

Kerala

കെ​എ​സ്ഇ​ബി ഉ​ദ്യോ​ഗ​സ്ഥ​നെ ഓ​ഫീ​സി​ൽ ക​യ​റി ആ​ക്ര​മി​ച്ച സം​ഭ​വം; പ്ര​തി​യെ ക​ണ്ടെ​ത്താ​നാ​കാ​തെ പോ​ലീ​സ്

കൊ​ല്ലം: കൊ​ല്ലം മ​യ്യ​നാ​ട് കെ​എ​സ്ഇ​ബി ഉ​ദ്യോ​ഗ​സ്ഥ​നെ ഓ​ഫീ​സി​ൽ ക​യ​റി ആ​ക്ര​മി​ച്ച കേ​സി​ലെ പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കാ​നാ​കാ​തെ പോ​ലീ​സ്. കെ​എ​സ്ഇ​ബി ഉ​ദ്യോ​ഗ​സ്ഥ​ൻ‌ ശ്രീ​കു​മാ​റി​നാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. കൂ​ട്ടി​ക്ക​ട സ്വ​ദേ​ശി ഹാ​ഷിം ആ​ണ് ശ്രീ​കു​മാ​റി​നെ ആ​ക്ര​മി​ച്ച​ത്.

സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ ഹാ​ഷിം ഒ​ളി​വി​ൽ പോ​യി​രു​ന്നു. ശ്രീ​കു​മാ​റി​നെ ഹാ​ഷിം ആ​ക്ര​മി​ക്കു​ന്ന സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ നേ​ര​ത്തെ പു​റ​ത്തു​വ​ന്നി​രു​ന്നു. ദൃ​ശ്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ന​ൽ​കി​യാ​ണ് ഇ​ര​വി​പു​രം പോ​ലീ​സി​ൽ ശ്രീ​കു​മാ​ർ പ​രാ​തി ന​ൽ​കി​യി​ട്ടു​ള്ള​ത്.

ഓ​ഗ​സ്റ്റ് 19ന് ​ആ​യി​രു​ന്നു കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം. ലൈ​ൻ ക​മ്പി​ക​ൾ മാ​റ്റി എ​ബി​സി കേ​ബി​ൾ വ​ലി​ക്കു​ന്ന ജോ​ലി​ക്കാ​യി കൂ​ട്ടി​ക്ക​ട ഭാ​ഗ​ത്ത് പ​ക​ൽ സ​മ​യം വൈ​ദ്യു​തി വി​ച്ഛേ​ദി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് വൈ​ദ്യു​തി സ​പ്ലൈ പു​നഃ​സ്ഥാ​പി​ക്കു​ന്ന​തി​നെ ചൊ​ല്ലി​യു​ണ്ടാ​യ ത​ർ​ക്ക​മാ​ണ് ഓ​ഫീ​സി​ൽ ക​യ​റി​യു​ള്ള ആ​ക്ര​മ​ണ​ത്തി​ൽ ക​ലാ​ശി​ച്ച​ത്.

Kerala

ഓ​ണാ​ഘോ​ഷ​ത്തി​നി​ടെ യു​വാ​വി​നെ കു​ത്തി പ​രി​ക്കേ​ൽ​പ്പി​ച്ച സം​ഭ​വം; സ​ഹോ​ദ​ര​ങ്ങ​ൾ പി​ടി​യി​ൽ

പ​ത്ത​നം​തി​ട്ട: റാ​ന്നി​യി​ൽ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക്കി​ടെ യു​വാ​വി​നെ മ​ദ്യ​കു​പ്പി പൊ​ട്ടി​ച്ച് കു​ത്തി പ​രി​ക്കേ​ൽ​പ്പി​ച്ച സം​ഭ​വ​ത്തി​ൽ സ​ഹോ​ദ​ര​ങ്ങ​ൾ പി​ടി​യി​ൽ. റാ​ന്നി പെ​രു​നാ​ട് അ​ത്തി​ക്ക​യ​ത്താ​ണ് സം​ഭ​വം. നാ​റാ​ണം​മൂ​ഴി സ്വ​ദേ​ശി ലി​ബു​വി​ന് ആ​ണ് ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ​ത്.

സം​ഭ​വ​ത്തെ തു​ട​ർ​ന്ന് ക​ക്കു​ടു​മ​ൺ അ​ത്തി​ക്ക​യം ക​ണ്ണ​മ്പ​ള്ളി സ്വ​ദേ​ശി​ക​ളാ​യ നി​തി​ൻ ബി​നു (24) സ​ഹോ​ദ​ര​ൻ നി​ഖി​ൽ ബി​നു (22) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി 11.15 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

അ​ത്തി​ക്ക​യം റോ​ഡി​ൽ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്കി​ടെ മ​ദ്യ​പി​ച്ചെ​ത്തി​യ പ്ര​തി​ക​ൾ നാ​ട്ടു​കാ​രു​മാ​യി ത​ർ‌​ക്ക​ത്തി​ലേ​ർ​പ്പെ​ട്ടു. പി​ന്നാ​ലെ സ​മീ​പ​ത്തു​നി​ന്ന യു​വാ​വി​നെ മ​ദ്യ​കു​പ്പി പൊ​ട്ടി​ച്ച് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ ലി​ബു​വി​നെ തി​രു​വ​ല്ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Kerala

ലെ​യ്ന്‍ ട്രാ​ഫി​ക്: സു​ര​ക്ഷാ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി പോ​ലീ​സ്

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: കേ​​​​ര​​​​ള​​​​ത്തി​​​​ലെ വി​​​​വി​​​​ധ റോ​​​​ഡു​​​​ക​​​​ളി​​​​ല്‍, പ്ര​​​​ത്യേ​​​​കി​​​​ച്ച് നാ​​​​ഷ​​​​ണ​​​​ല്‍ ഹൈ​​​​വേ​​​​ക​​​​ളി​​​​ല്‍ ഇ​​​​രു​​​​ച​​​​ക്ര വാ​​​​ഹ​​​​നം ഓ​​​​ടി​​​​ക്കു​​​​ന്ന​​​​വ​​​​ര്‍​ക്ക് കൂ​​​​ടു​​​​ത​​​​ല്‍ സു​​​​ര​​​​ക്ഷാ മാ​​​​ര്‍​ഗ​​​​നി​​​​ര്‍​ദേ​​​​ശ​​​​ങ്ങ​​​​ളു​​​​മാ​​​​യി കേ​​​​ര​​​​ളപോ​​​​ലീ​​​​സ്.

റോ​​​​ഡി​​​​ന്‍റെ വ​​​​ല​​​​തു​​​​വ​​​​ശം ചേ​​​​ര്‍​ന്നും മീ​​​​ഡി​​​​യ​​​​നോ​​​​ട് ചേ​​​​ര്‍​ന്നും വാ​​​​ഹ​​​​നം ഓ​​​​ടി​​​​ക്കു​​​​ന്ന പ്ര​​​​വ​​​​ണ​​​​ത വ​​​​ര്‍​ധി​​​​ച്ചു​​​​വ​​​​രു​​​​ന്ന​​​​താ​​​​യി കേ​​​​ര​​​​ള പൊ​​​​ലീ​​​​സി​​​​ന്‍റെ ട്രാ​​​​ഫി​​​​ക് ആ​​​​ന്‍​ഡ് റോ​​​​ഡ് സേ​​​​ഫ്റ്റി മാ​​​​നേ​​​​ജ്‌​​​​മെ​​​​ന്‍റി​​​​ന്‍റെ നി​​​​രീ​​​​ക്ഷ​​​​ണ​​​​ത്തി​​​​ല്‍ ക​​​​ണ്ടെ​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്.

മീ​​​​ഡി​​​​യ​​​​നോ​​​​ട് ചേ​​​​ര്‍​ന്ന് വാ​​​​ഹ​​​​നം ഓ​​​​ടി​​​​ക്കു​​​​ന്ന​​​​ത് സു​​​​ര​​​​ക്ഷി​​​​ത​​​​മാ​​​​ണെ​​​​ന്ന തെ​​​​റ്റി​​​​ദ്ധാ​​​​ര​​​​ണ​​​​മൂ​​​​ല​​​​മാ​​​​ണ് സ്ത്രീ​​​​ക​​​​ള്‍ ഉ​​​​ള്‍​പ്പെ​​​​ടെ​​​​യു​​​​ള്ള യാ​​​​ത്ര​​​​ക്കാ​​​​ര്‍ ഇ​​​​ത്ത​​​​ര​​​​ത്തി​​​​ല്‍ വാ​​​​ഹ​​​​നം ഓ​​​​ടി​​​​ക്കു​​​​ന്ന​​​​ത്. പ​​​​ല​​​​പ്പോ​​​​ഴും ഗ​​​​താ​​​​ഗ​​​​ത നി​​​​യ​​​​മ​​​​ങ്ങ​​​​ളെ​​​​ക്കു​​​​റി​​​​ച്ചു​​​​ള്ള അ​​​​ജ്ഞ​​​​ത​​​​യാ​​​​ണ് ഇ​​​​ത്ത​​​​ര​​​​ത്തി​​​​ലു​​​​ള്ള നി​​​​യ​​​​മ​​​​ലം​​​​ഘ​​​​ന​​​​ങ്ങ​​​​ള്‍​ക്കും അ​​​​തു​​​​വ​​​​ഴി​​​​യു​​​​ള്ള അ​​​​പ​​​​ക​​​​ട​​​​ങ്ങ​​​​ള്‍​ക്കും കാ​​​​ര​​​​ണം.

നാ​​​​ഷ​​​​ണ​​​​ല്‍ ഹൈ​​​​വേ ഉ​​​​ള്‍​പ്പെ​​​​ടെ​​​​യു​​​​ള്ള വി​​​​വി​​​​ധ റോ​​​​ഡു​​​​ക​​​​ളി​​​​ല്‍ പാ​​​​ലി​​​​ക്കേ​​​​ണ്ട ലൈ​​​​ൻ ട്രാ​​​​ഫി​​​​ക് സം​​​​വി​​​​ധാ​​​​നം കാ​​​​ര്യ​​​​ക്ഷ​​​​മ​​​​മാ​​​​യി പാ​​​​ലി​​​​ക്ക​​​​പ്പെ​​​​ടാ​​​​ത്ത​​​​താണ്. റോ​​​​ഡ​​​​പ​​​​ക​​​​ട​​​​ങ്ങ​​​​ള്‍ വ​​​​ര്‍​ധി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള പ്ര​​​​ധാ​​​​ന​​​​കാ​​​​ര​​​​ണം. റോ​​​​ഡി​​​​ലെ ഗ​​​​താ​​​​ഗ​​​​തം സു​​​​ഗ​​​​മ​​​​മാ​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി വാ​​​​ഹ​​​​ന​​​​ങ്ങ​​​​ള്‍ ഓ​​​​രോ വ​​​​രി​​​​യാ​​​​യി ക്ര​​​​മീ​​​​ക​​​​രി​​​​ക്കു​​​​ന്ന രീ​​​​തി​​​​യാ​​​​ണ് ലൈ​​​​ൻ ട്രാ​​​​ഫി​​​​ക് സം​​​​വി​​​​ധാ​​​​നം. ലൈ​​​​ൻ അ​​​​ച്ച​​​​ട​​​​ക്കം പാ​​​​ലി​​​​ക്കു​​​​ന്ന​​​​ത് ഗ​​​​താ​​​​ഗ​​​​ത​​​​ക്കു​​​​രു​​​​ക്ക് കു​​​​റ​​​​യ്ക്കാ​​​​നും അ​​​​പ​​​​ക​​​​ട​​​​ങ്ങ​​​​ള്‍ ഒ​​​​ഴി​​​​വാ​​​​ക്കാ​​​​നും സ​​​​ഹാ​​​​യി​​​​ക്കു​​​​ന്നു.

സാ​​​​വ​​​​ധാ​​​​നം പോ​​​​കു​​​​ന്ന വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളും ഭാ​​​​ര​​​​മേ​​​​റി​​​​യ വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളും എ​​​​പ്പോ​​​​ഴും റോ​​​​ഡി​​​​ന്‍റെ ഏ​​​​റ്റ​​​​വും ഇ​​​​ട​​​​തു​​​​വ​​​​ശ​​​​ത്തു​​​​ള്ള ലെ​​​​യ്ന്‍ ഉ​​​​പ​​​​യോ​​​​ഗി​​​​ക്ക​​​​ണം. സാ​​​​ധാ​​​​ര​​​​ണ വേ​​​​ഗ​​​​ത​​​​യി​​​​ല്‍ പോ​​​​കു​​​​ന്ന വാ​​​​ഹ​​​​ന​​​​ങ്ങ​​​​ള്‍​ക്കു മ​​​​ധ്യ​​​​ഭാ​​​​ഗ​​​​ത്തെ ലെയ്ൻ ഉ​​​​പ​​​​യോ​​​​ഗി​​​​ക്കാം. മ​​​​റ്റു വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളെ മ​​​​റി​​​​ക​​​​ട​​​​ക്കാ​​​​ന്‍ മാ​​​​ത്ര​​​​മാ​​​​ണ് സാ​​​​ധാ​​​​ര​​​​ണ​​​​യാ​​​​യി ഏ​​​​റ്റ​​​​വും വ​​​​ല​​​​തു​​​​വ​​​​ശ​​​​ത്തെ ലെയ്​​​​ൻ ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന​​​​ത്.

മ​​​​റി​​​​ക​​​​ട​​​​ന്ന ശേ​​​​ഷം വീ​​​​ണ്ടും പ​​​​ഴ​​​​യ ലെയ്നി​​​​ലേ​​​​ക്ക് മാ​​​​റേ​​​​ണ്ട​​​​താ​​​​ണ്. ലെയ്ൻ മാ​​​​റു​​​​ന്ന​​​​തി​​​​ന് മു​​​​ന്‍​പാ​​​​യി കൃ​​​​ത്യ​​​​മാ​​​​യി ഇ​​​​ന്‍​ഡി​​​​ക്കേ​​​​റ്റ​​​​ര്‍ ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ക. റി​​​​യ​​​​ര്‍ വ്യൂ ​​​​മി​​​​റ​​​​റും സൈ​​​​ഡ് മി​​​​റ​​​​റു​​​​ക​​​​ളും ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് പി​​​​ന്നി​​​​ല്‍ നി​​​​ന്നും വ​​​​ശ​​​​ങ്ങ​​​​ളി​​​​ല്‍നി​​​​ന്നും വ​​​​രു​​​​ന്ന വാ​​​​ഹ​​​​ന​​​​ങ്ങ​​​​ള്‍ ശ്ര​​​​ദ്ധി​​​​ക്കു​​​​ക. മ​​​​റ്റു വാ​​​​ഹ​​​​ന​​​​ങ്ങ​​​​ള്‍​ക്ക് ബു​​​​ദ്ധി​​​​മു​​​​ട്ടു​​​​ണ്ടാ​​​​ക്കാ​​​​ത്ത രീ​​​​തി​​​​യി​​​​ല്‍ കൃ​​​​ത്യ​​​​മാ​​​​യ അ​​​​ക​​​​ലം പാ​​​​ലി​​​​ച്ചു​​​​കൊ​​​​ണ്ട് മാ​​​​ത്രം ലെയ്​​​​ൻ മാ​​​​റു​​​​ക. മു​​​​റി​​​​ഞ്ഞ വെ​​​​ള്ള വ​​​​ര​​​​ക​​​​ളു​​​​ള്ള ഇ​​​​ട​​​​ങ്ങ​​​​ളി​​​​ല്‍ സു​​​​ര​​​​ക്ഷി​​​​ത​​​​മെ​​​​ങ്കി​​​​ല്‍ ലെയ്ൻ മാ​​​​റാം.

മു​​​​റി​​​​യാ​​​​ത്ത വെ​​​​ള്ള വ​​​​ര​​​​ക​​​​ളു​​​​ള്ള ഇ​​​​ട​​​​ങ്ങ​​​​ളി​​​​ല്‍ ലെ​​​​യ്ന്‍ മാ​​​​റു​​​​ന്ന​​​​ത് അ​​​​നു​​​​വ​​​​ദ​​​​നീ​​​​യ​​​​മ​​​​ല്ല. മ​​​​ഞ്ഞ വ​​​​ര​​​​ക​​​​ളു​​​​ള്ള ഇ​​​​ട​​​​ങ്ങ​​​​ളി​​​​ല്‍ മ​​​​റി​​​​ക​​​​ട​​​​ക്കു​​​​ന്ന​​​​ത് ഒ​​​​ഴി​​​​വാ​​​​ക്കു​​​​ക. ജം​​​​ഗ്ഷ​​​​നു​​​​ക​​​​ളി​​​​ലും സീ​​​​ബ്ര ക്രോ​​​​സിം​​​​ഗു​​​​ക​​​​ളി​​​​ലും ലെയ്ൻ മാ​​​​റു​​​​ന്ന​​​​ത് ഒ​​​​ഴി​​​​വാ​​​​ക്കു​​​​ക.

റോ​​​​ഡ​​​​രി​​​​കി​​​​ലെ ട്രാ​​​​ഫി​​​​ക് സൈ​​​​ന്‍ ബോ​​​​ര്‍​ഡു​​​​ക​​​​ളി​​​​ലെ അ​​​​ട​​​​യാ​​​​ള​​​​ങ്ങ​​​​ള്‍ കൃ​​​​ത്യ​​​​മാ​​​​യി പാ​​​​ലി​​​​ക്ക​​​​ണ​​​​മെ​​​​ന്നും നി​​​​ര്‍​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ല്‍ പ​​​​റ​​​​യു​​​​ന്നു. ട്രാ​​​​ഫി​​​​ക് നി​​​​യ​​​​മ​​​​ലം​​​​ഘ​​​​ന​​​​ങ്ങ​​​​ള്‍ ശ്ര​​​​ദ്ധ​​​​യി​​​​ല്‍​പ്പെ​​​​ട്ടാ​​​​ല്‍, ട്രാ​​​​ഫി​​​​ക് ആ​​​​ന്‍​ഡ് റോ​​​​ഡ് സേ​​​​ഫ്റ്റി മാ​​​​നേ​​​​ജ്‌​​​​മെ​​​​ന്‍റി​​​​ന്‍റെ റോ​​​​ഡ് സു​​​​ര​​​​ക്ഷാ സം​​​​രം​​​​ഭ​​​​മാ​​​​യ ശു​​​​ഭ​​​​യാ​​​​ത്ര വാ​​​​ട്‌​​​​സ്ആ​​​​പ്പ് ന​​​​മ്പ​​​​ര്‍ (974700 1099) മു​​​​ഖേ​​​​ന നി​​​​യ​​​​മ​​​​ലം​​​​ഘ​​​​ന​​​​ങ്ങ​​​​ളു​​​​ടെ ഫോ​​​​ട്ടോ, ഓ​​​​ഡി​​​​യോ, വീ​​​​ഡി​​​​യോ എ​​​​ന്നി​​​​വ​​​​യോ​​​​ടൊ​​​​പ്പം നി​​​​യ​​​​മ​​​​ലം​​​​ഘ​​​​നം ന​​​​ട​​​​ന്ന ജി​​​​ല്ല, സ്ഥ​​​​ലം, തീ​​​​യ​​​​തി, സ​​​​മ​​​​യം, വാ​​​​ഹ​​​​ന​​​​ത്തി​​​​ന്‍റെ ന​​​​മ്പ​​​​ര്‍ ഉ​​​​ള്‍​പ്പ​​​​ടെ പൊ​​​​തു​​​​ജ​​​​ന​​​​ങ്ങ​​​​ള്‍​ക്ക് അ​​​​റി​​​​യി​​​​ക്കാം.

Kerala

യു​വാ​വി​നെ ചു​റ്റി​ക​കൊ​ണ്ട് ത​ല​യ്ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച സം​ഭ​വം; പ്ര​തി പി​ടി​യി​ൽ

കൊ​ച്ചി: കൊ​ച്ചി​യി​ൽ യു​വാ​വി​നെ ചു​റ്റി​ക​കൊ​ണ്ട് ത​ല​യ്ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ പ്ര​തി പി​ടി​യി​ൽ. പോ​ണേ​ക്ക​ര സ്വ​ദേ​ശി കൃ​ഷ്ണ​ൻ ആ​ണ് പി​ടി​യി​ലാ​യ​ത്. ഗു​രു​വാ​യൂ​രി​ൽ നി​ന്ന് ആ​ണ് പ്ര​തി​യെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

മ​ത്സ്യ​ക​ച്ച​വ​ടം ന​ട​ത്തു​ന്ന ശി​ഹാ​ബ് എ​ന്ന യു​വാ​വു​മാ​യി ഇ​യാ​ൾ​ക്ക് ത​ർ​ക്കം നി​ല​നി​ന്നി​രു​ന്നു. ഇ​തേ​തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി യു​വാ​വി​നെ ചു​റ്റി​ക ഉ​പ​യോ​ഗി​ച്ച് അ​ടി​ച്ചു കൊ​ല്ലാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ശി​ഹാ​ബ് കോ​മ​യി​ൽ തു​ട​രു​ക​യാ​ണ്.

International

ടെ​റ​സി​ലെ ല​ഹ​രി ഉ​പ​യോ​ഗം എ​തി​ർ​ത്തു; നാ​ലം​ഗ കു​ടും​ബം കൊ​ല്ല​പ്പെ​ട്ടു

ധാ​ക്ക: ബം​ഗ്ലാ​ദേ​ശി​ലെ രം​ഗ്‌​പൂ​രി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ നാ​ല് പേ​രെ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി. വി​ര​മി​ച്ച സ്കൂ​ൾ അ​ധ്യാ​പ​ക​ൻ ഗ​ണ​പ​തി ച​ക്ര​വ​ർ​ത്തി (65), ഭാ​ര്യ പ്രീ​തി​ല​ത ച​ക്ര​വ​ർ​ത്തി (50), മ​ക​ൾ ആ​ഗാ​മി ച​ക്ര​വ​ർ​ത്തി പ്രാ​ർ​ഥി (23), മ​ക​ൻ പ്രി​യം ച​ക്ര​വ​ർ​ത്തി (12) എ​ന്നി​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ മു​ഗ്ധോ, സി​ദ്ധാ​ർ​ഥ് എ​ന്നി​വ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പ്ര​തി​ക​ൾ ഗ​ണ​പ​തി ച​ക്ര​വ​ർ​ത്തി​യു​ടെ വീ​ടി​ന്‍റെ ടെ​റ​സി​ൽ ഇ​രു​ന്ന് ല​ഹ​രി​മ​രു​ന്ന് ഉ​പ​യോ​ഗി​ക്കു​ക​യും ഇ​ത് ചോ​ദ്യം ചെ​യ്ത​തി​ലെ വി​രോ​ധ​ത്തി​ൽ കു​ടും​ബ​ത്തെ കൊ​ല​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു.

പ്ര​തി​ക​ൾ ഗ​ണ​പ​തി​യു​ടെ വീ​ടി​ന്‍റെ ടെ​റ​സി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി ല​ഹ​രി ഉ​പ​യോ​ഗി​ച്ചി​രു​ന്നു. ശ​ബ്ദം കേ​ട്ടെ​ത്തി​യ ഗ​ണ​പ​തി യു​വാ​ക്ക​ളെ ചോ​ദ്യം ചെ​യ്തു. തു​ട​ർ​ന്ന് പ്ര​തി​ക​ൾ ഗ​ണ​പ​തി​യെ അ​ദ്ദേ​ഹ​ത്തി​ന്‍റെ തോ​ളി​ലു​ണ്ടാ​യി​രു​ന്ന കോ​ട്ട​ൺ തോ​ർ​ത്ത് ഉ​പ​യോ​ഗി​ച്ച് ക​ഴു​ത്തു​ഞെ​രി​ച്ച് കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

ശ​ബ്ദം കേ​ട്ടെ​ത്തി​യ ഭാ​ര്യ പ്രീ​തി​ല​ത​യെ ഗോ​വ​ണി​പ്പ​ടി​യി​ൽ വ​ച്ചും പ്ര​തി​ക​ൾ കൊ​ല​പ്പെ​ടു​ത്തി. തു​ട​ർ​ന്ന് മ​ക​ൾ ആ​ഗാ​മി​യേ​യും മ​ക​ൻ പ്രി​യ​ത്തി​നെ​യും ഇ​വ​ർ കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ബ​ന്ധു​ക്ക​ൾ ശ​നി​യാ​ഴ്‌​ച രാ​ത്രി വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് കൊ​ല​പാ​ത​ക വി​വ​രം പു​റ​ത്ത​റി​യു​ന്ന​ത്. ചോ​ദ്യം ചെ​യ്യ​ലി​ൽ പ്ര​തി​ക​ൾ കു​റ്റം സ​മ്മ​തി​ച്ച​താ​യി പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

Kerala

വാ​ള​യാ​റി​ൽ ക്രി​യാ​റ്റി​ൻ ടി​ന്നി​ൽ മെ​ത്താം​ഫെ​റ്റാ​മി​ൻ‌; യു​വാ​വ് പി​ടി​യി​ൽ

പാ​ല​ക്കാ​ട്: വാ​ള​യാ​റി​ൽ എ​ക്സൈ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ മെ​ത്താം​ഫെ​റ്റാ​മി​നു​മാ​യി യു​വാ​വ് പി​ടി​യി​ൽ. തൃ​ശൂ​ർ സ്വ​ദേ​ശി ജി​തി​ൻ ആ​ണ് എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പി​ടി​യി​ലാ​യ​ത്. 142 ഗ്രാം ​മെ​ത്താം​ഫെ​റ്റാ​മി​നും ഒ​രു ഗ്രാം ​ക​ഞ്ചാ​വും പ്ര​തി​യി​ൽ നി​ന്ന് ക​ണ്ടെ​ടു​ത്തു.

ക്രി​യാ​റ്റി​ൻ ടി​ന്നി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​ണ് പ്ര​തി ല​ഹ​രി​മ​രു​ന്ന് ക​ട​ത്താ​ൻ ശ്ര​മി​ച്ച​ത്. ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് എ​റ​ണാ​കു​ള​ത്തേ​ക്ക് വ​ന്ന മാ​രു​തി എ​ന്ന എ​യ​ർ​ബ​സി​ലാ​യി​രു​ന്നു ജി​തി​ൻ യാ​ത്ര ചെ​യ്തി​രു​ന്ന​ത്. വാ​ള​യാ​ർ എ​ക്സൈ​സ് പോ​സ്റ്റി​ലെ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്.

 

Kerala

ടീ​ച്ച​റു​ടെ സ്വ​ർ​ണ​മാ​ല ക​വ​ർ​ന്ന​ത് ഐ​ഫോ​ൺ വാ​ങ്ങാ​ൻ; മൂ​ന്ന് പ്ര​തി​ക​ൾ‌ പി​ടി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം വ​ള്ള​ക്ക​ട​വി​ൽ രാ​ത്രി ട്യൂ​ഷ​ൻ ക​ഴി​ഞ്ഞ് മ​ട​ങ്ങി​യ അ​ധ്യാ​പി​ക​യു​ടെ സ്വ​ർ​ണ​മാ​ല ക​വ​ർ​ന്ന കേ​സി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ഒ​രാ​ൾ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ പി​ടി​യി​ൽ. കോ​ട്ട​മ​ൻ​പാ​റ സീ​ത​ത്തോ​ട് സ്വ​ദേ​ശി​ക​ളാ​യ ന​ന്ദു (19), അ​ദ്വൈ​ത് (19) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ഓ​ഗ​സ്റ്റ് 18ന് ​രാ​ത്രി ആ​യി​രു​ന്നു കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം. ബൈ​ക്കി​ലെ​ത്തി​യ സം​ഘം ട്യൂ​ഷ​ൻ ക​ഴി​ഞ്ഞ് മ​ട​ങ്ങി​യ അ​ധ്യാ​പി​ക​യു​ടെ സ്വ​ർ​ണ​മാ​ല ത​ട്ടി​യെ​ടു​ത്ത് ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു. മോ​ഷ്ടി​ച്ച മാ​ല പ്ര​തി​ക​ൾ ചാ​ല​യി​ലെ ഒ​രു സ്വ​ർ​ണ​ക്ക​ട​യി​ൽ വി​ൽ​ക്കു​ക​യും ആ ​പ​ണം ഉ​പ​യോ​ഗി​ച്ച് ര​ണ്ട് ഐ​ഫോ​ണു​ക​ൾ വാ​ങ്ങു​ക​യും ചെ​യ്തി​രു​ന്നു.

ടീ​ച്ച​ർ പ്ര​തി​ക​ളെ​ത്തി​യ വാ​ഹ​ന​ത്തി​ന്‍റെ ന​മ്പ​ർ പോ​ലീ​സി​ന് കൈ​മാ​റി​യി​രു​ന്നു. കൃ​ത്യ​ത്തി​നു ശേ​ഷം പ്ര​തി​ക​ൾ തൃ​പ്പൂ​ണി​ത്തു​റ​യി​ൽ ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന​താ​യി പോ​ലീ​സ് ക​ണ്ടെ​ത്തി അ​റ​സ്റ്റു ചെ​യ്തു. പി​ന്നാ​ലെ പോ​ലീ​സ് സ്വ​ർ​ണ​ക്ക​ട​യി​ൽ എ​ത്തി മാ​ല ക​ണ്ടെ​ടു​ത്തു.

കൃ​ത്യ​ത്തി​നാ​യി പ്ര​തി​ക​ൾ ഉ​പ​യോ​ഗി​ച്ച ബൈ​ക്കും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Kerala

ഓ​പ​റേ​ഷ​ൻ തൂ​ഫാ​ന്‍; ക​ഞ്ചാ​വു​മാ​യി മൂ​ന്ന് അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ പി​ടി​യി​ൽ

കൊ​ച്ചി: ഓ​പ​റേ​ഷ​ൻ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യ്ക്കി​ടെ ക​ഞ്ചാ​വു​മാ​യി മൂ​ന്ന് അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ പി​ടി​യി​ൽ. പ​ശ്ചി​മ​ബം​ഗാ​ൾ സ്വ​ദേ​ശി​ക​ളാ​യ ഹു​മ​യൂ​ൺ ഷെ​യ്ഖ് (23), മ​ഹാ​ഭൂ​ൽ മ​ണ്ഡ​ൽ (27), റൂ​ബെ​ൽ ഷെ​യ്ഖ് (31) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

പ്ര​തി​ക​ളി​ൽ നി​ന്ന് മൂ​ന്ന​ര കി​ലോ​യോ​ളം ക​ഞ്ചാ​വ് ക​ണ്ടെ​ടു​ത്തു. റൂ​റ​ൽ ജി​ല്ലാ ഡാ​ൻ​സ് ടീ​മും പ​റ​വൂ​ർ പോ​ലീ​സും ചേ​ർ​ന്നാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. താ​മ​സ സ്ഥ​ല​ത്ത് നി​ന്ന് സ്കൂ​ട്ട​റി​ൽ ക​ഞ്ചാ​വ് ക​ട​ത്തു​ന്ന​തി​നി​ട​യി​ൽ പ​റ​വൂ​ർ താ​മ​ര​വ​ള​വി​ൽ വ​ച്ച് ഇ​വ​ർ പി​ടി​യി​ലാ​കു​ക​യാ​യി​രു​ന്നു.

ഒ​ഡീ​ഷ​യി​ൽ നി​ന്നാ​ണ് ഇ​വ​ർ ക​ഞ്ചാ​വ് വാ​ങ്ങി​യ​ത്. അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്കി​ട​യി​ലാ​ണ് വി​ൽ​പ​ന. കി​ലോ​യ്ക്ക് 3,000 രൂ​പ​യ്ക്ക് വാ​ങ്ങി പ​ത്തി​ര​ട്ടി വി​ല​യ്ക്കാ​ണ് ക​ച്ച​വ​ടം ന​ട​ത്തു​ന്ന​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

 

 

Kerala

അ​ഞ്ച​ലി​ൽ യു​വ​തി തീ​കൊ​ളു​ത്തി ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വം; ആ​ൺ​സു​ഹൃ​ത്ത് പി​ടി​യി​ൽ

കൊ​ല്ലം: അ​ഞ്ച​ലി​ൽ യു​വ​തി തീ​കൊ​ളു​ത്തി ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ ആ​ൺ​സു​ഹൃ​ത്ത് പി​ടി​യി​ൽ. അ​ട​യ​മ​ണ്‍ സ്വ​ദേ​ശി ര​മ​ണ​ൻ ആ​ണ് പി​ടി​യി​ലാ​യ​ത്. ആ​ത്മ​ഹ​ത്യ പ്രേ​ര​ണ​കു​റ്റം, ഗാ​ർ​ഹി​ക പീ​ഡ​നം തു​ട​ങ്ങി​യ വ​കു​പ്പു​ക​ൾ ചു​മ​ത്തി​യാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​യാ​ൾ​ക്കൊ​പ്പം താ​മ​സി​ച്ചി​രു​ന്ന സൂ​ര്യ(22) ആ​ണ് മ​ണ്ണെ​ണ്ണ ഒ​ഴി​ച്ച് തീ​കൊ​ളു​ത്തി​യ​ത്. ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ യു​വ​തി ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ചു. ഓ​ഗ​സ്റ്റ് 10 ന് ​ആ​യി​രു​ന്നു സം​ഭ​വം. യു​വ​തി​യു​ടെ മാ​താ​പി​താ​ക്ക​ളു​ടെ പ​രാ​തി​യി​ലാ​ണ് ര​മ​ണ​നെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

ര​ണ്ടു വ​ർ​ഷ​മാ​യി പു​ത്ത​യം സ്വ​ദേ​ശി​യാ​യ ര​മ​ണ​നോ​ടൊ​പ്പം താ​മ​സി​ച്ചു വ​രി​ക​യാ​യി​രു​ന്നു സൂ​ര്യ. സ്ഥി​ര​മാ​യി മ​ദ്യ​പി​ച്ചെ​ത്തു​ന്ന ര​മ​ണ​ന്‍ വീ​ട്ടി​ല്‍ പ്ര​ശ്ന​ങ്ങ​ള്‍ ഉ​ണ്ടാ​ക്കി​യി​രു​ന്നു. യു​വ​തി​യെ ദേ​ഹോ​പ​ദ്ര​വം ഏ​ല്‍​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​തി​ല്‍ മ​നം​നൊ​ന്താ​ണ് ആ​ത്മ​ഹ​ത്യ​യെ​ന്നാ​ണ് പ​രാ​തി. പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.

 

District News

വ​ള്ള​സ​ദ്യ​യു​ടെ പേ​രി​ല്‍ ത​ട്ടി​പ്പ്; പോ​ലീ​സ് കേ​സെ​ടു​ത്തു

ആ​റ​ന്മു​ള: വ​ള്ള​സ​ദ്യ​യു​ടെ പേ​രി​ല്‍ ത​ട്ടി​പ്പ് ന​ട​ക്കു​ന്ന​താ​യി ല​ഭി​ച്ച വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ആ​റ​ന്മു​ള പോ​ലീ​സ് കേ​സെ​ടു​ത്തു. ഹ​രി​പ്പാ​ട് സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യാ​ണ് ത​ട്ടി​പ്പി​നി​ര​യാ​യ​ത്. ആ​റ​ന്മു​ള ക്ഷേ​ത്ര ജീ​വ​ന​ക്കാ​ര​നാ​ണെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട് സ​മൂ​ഹ മാ​ധ്യ​മ​ത്തി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട വ്യ​ക്തി നാ​ലു​പേ​ര്‍​ക്ക് ആ​റ​ന്മു​ള വ​ള്ള​സ​ദ്യ ക​ഴി​ക്കു​ന്ന​തി​നു​ള്ള പാ​സ് ത​ര​പ്പെ​ടു​ത്തി ന​ല്‍​കാ​മെ​ന്ന​റി​യി​ച്ചു. ഇ​തി​നാ​യി 2000 രൂ​പ അ​യ​ച്ചു കൊ​ടു​ക്കാ​നും ആ​വ​ശ്യ​പ്പെ​ട്ടു.

പ​ണം അ​യ​ച്ച ശേ​ഷം വ​ള്ള​സ​ദ്യ ക​ഴി​ക്കു​ന്ന​തി​നാ​യി ക്ഷേ​ത്ര​ത്തി​ലെ​ത്തി​യ​പ്പോ​ഴാ​ണ് ക​ബ​ളി​പ്പി​ക്ക​പ്പെ​ട്ട വി​വ​രം മ​ന​സി​ലാ​ക്കു​ന്ന​ത്. തു​ട​ര്‍​ന്ന് ഇ​വ​ര്‍ ആ​റ​ന്മു​ള പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു. ‌സി​ഐ എം. ​ആ​ര്‍. രാ​ജേ​ഷ് കു​മാ​ര്‍, എ​സ്എ​ച്ച്ഒ ഉ​ണ്ണി​കൃ​ഷ്ണ​ന്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​ത്യേ​ക സം​ഘ​ത്തെ നി​യോ​ഗി​ച്ചാ​യി​രു​ന്നു അ​ന്വേ​ഷ​ണം. ത​ട്ടി​പ്പ് ന​ട​ത്തി​യ വ്യ​ക്തി​യു​ടെ ഫോ​ണ്‍ ന​മ്പ​ര്‍, വി​ലാ​സം, ബാ​ങ്ക് വി​വ​ര​ങ്ങ​ള്‍ എ​ന്നി​വ ശേ​ഖ​രി​ച്ചി​ട്ടു​ള്ള​താ​യും ഉ​ട​ന്‍​ത​ന്നെ പി​ടി​കൂ​ടാ​ന്‍ ക​ഴി​യു​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

Kerala

അമ്മയെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ മ​ക​നും പെ​ണ്‍​സു​ഹൃ​ത്തും അ​റ​സ്റ്റി​ല്‍

പ​ത്ത​നം​തി​ട്ട: ഒ​പ്പം താ​മ​സി​ച്ചു വ​ന്നി​രു​ന്ന അമ്മയെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ മ​ക​നും പെ​ണ്‍​സു​ഹൃ​ത്തും അ​റ​സ്റ്റി​ല്‍. കോ​യി​പ്പു​റം ക​ട​പ്ര കാ​ഞ്ഞി​രം നി​ല്‍​ക്കു​ന്ന​തി​ല്‍ വീ​ട്ടി​ല്‍ പൊ​ന്ന​മ്മ തോ​മ​സ്(75) കൊ​ല്ലപ്പെട്ട  കേ​സി​ലാ​ണ് ഇ​വ​രു​ടെ മ​ക​ന്‍ ടി​ജോ തോ​മ​സ്(37), ഇ​യാ​ള്‍​ക്കൊ​പ്പം താ​മ​സി​ച്ച് വ​ന്നി​രു​ന്ന പെ​ണ്‍​സു​ഹൃ​ത്ത് കൊ​ല്ലം കാ​വ​നാ​ട് കി​ണ​റു​വി​ള വ​ട​ക്കേ​തി​ല്‍ വീ​ട്ടി​ല്‍ റി​ന്‍​സി​മോ​ള്‍(37 എന്നിവരെ കോ​യി​പ്രം പോ​ലി​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ചൊ​വ്വാ​ഴ്ച പോ​ലീ​സിനു ല​ഭി​ച്ച ഒ​രു അ​ജ്ഞാ​ത ഫോ​ണ്‍ സ​ന്ദേ​ശ​ത്തി​ല്‍നി​ന്നാ​ണ് കൊ​ല​പാ​ത​ക​ത്തിന്‍റെ ചു​രു​ള​ഴി​യു​ന്ന​ത്. കു​മ്പ​നാ​ട് ഫെ​ലോ​ഷി​പ്പ് ആ​ശു​പ​ത്രി​യി​ല്‍ പൊ​ന്ന​മ്മ തോ​മ​സ് എ​ന്ന വ​യോ​ധി​ക​യു​ടെ മൃ​ത​ദേ​ഹം സൂ​ക്ഷി​ച്ചി​രി​ക്കു​ന്നു എ​ന്നാ​യി​രു​ന്നു ഫോ​ണ്‍ സ​ന്ദേ​ശം. ഇ​തി​നു പി​ന്നാ​ലെ കോ​യി​പ്പു​റം എ​സ് ഐ ​പ​ങ്ക​ജ് കൃ​ഷ്ണ, കീ​ഴ്വാ​യ്പൂ​ര്‍ സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ജി. സു​രേ​ഷ് കു​മാ​ര്‍ എ​ന്നി​വ​ര്‍ ആ​ശു​പ​ത്രി​യി​ലെ​ത്തി മൃ​ത​ദേ​ഹം പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​മാ​ക്കി​യ​പ്പോ​ള്‍ ചി​ല അ​സ്വാ​ഭാ​വി​കത​ക​ള്‍ തോ​ന്നി. ഈ ​വി​വ​രം ജി​ല്ലാ പൊ​ലി​സ് മേ​ധാ​വി ആ​ര്‍. ആ​ന​ന്ദി​നെ അ​റി​യി​ച്ചു.

തു​ട​ര്‍​ന്ന് ജി​ല്ലാ പൊ​ലി​സ് മേ​ധാ​വി തി​രു​വ​ല്ല ഡിവൈഎ​സ്പി ​പി.ആർ. ​ന്തോ​ഷിന്‍റെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം രൂ​പീ​ക​രി​ച്ചു. സിഐ ജി. സു​രേ​ഷ് കു​മാ​ര്‍, ​എ​സ്ഐ ​പ​ങ്ക​ജ് വി. ​കൃ​ഷ്ണ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​ന്‍​ക്വ​സ്റ്റ്, പോ​സ്റ്റു​മോ​ര്‍​ട്ടം ന​ട​പ​ടി​ പൂ​ര്‍​ത്തി​യാ​ക്കി. കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ ഫോ​റ​ന്‍​സി​ക് പോ​ലീ​സ് സ​ര്‍​ജ​ന്‍ ഡോ. ​അ​ശ്വ​തി ന​ട​ത്തി​യ പോ​സ്റ്റ്‌​മോ​ര്‍​ട്ടം പ​രി​ശോ​ധ​ന​യി​ല്‍ ല​ഭി​ച്ച വി​വ​ര​ങ്ങ​ള്‍ വ​യോ​ധി​ക​യു​ടെ മ​ര​ണം കൊ​ല​പാ​ത​ക​മെ​ന്നു സ്ഥീ​രീ​ക​രി​ച്ചു. തു​ട​ര്‍​ന്ന് അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​നു കേ​സെ​ടു​ത്ത പോ​ലി​സ് പൊ​ന്ന​മ്മ​ക്കൊ​പ്പം താ​മ​സി​ച്ചി​രു​ന്ന മ​ക​ന്‍ ടി​ജോ തോ​മ​സി​നെ​യും റി​ന്‍​സി​മോ​ളെ​യും ചോ​ദ്യം ചെ​യ്തു.

ഭാ​ര്യ​യു​മാ​യി പി​ണ​ങ്ങി ക​ഴി​യു​ന്ന ടി​ജോ തോ​മ​സി​നൊ​പ്പം ആ​റു​ മാ​സ​ത്തിലേറെയായി റി​ന്‍​സി​യും  താ​മ​സി​ക്കു​ക​യാ​ണ്. ഇ​വ​ര്‍ ത​മ്മി​ല്‍ ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച രാ​ത്രി ന​ട​ന്ന വ​ഴ​ക്കി​നി​ടെ ത​ടസം പി​ടി​ക്കാ​ന്‍ എ​ത്തി​യ ടി​ജോ​യു​ടെ അ​മ്മ പൊ​ന്ന​മ്മയെ ടി​ജോ നെ​ഞ്ചി​ല്‍ തൊ​ഴി​ക്കു​ക​യും ശ്വാ​സം​മു​ട്ടി​ക്കു​ക​യും ശ​രീ​ര​മാ​സ​ക​ലം ഇ​ടി​ക്കു​ക​യും ചെ​യ്ത് കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നുവെന്നു പോലീസ് പറയുന്നു. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ ഇ​രു​വ​രെ​യും റി​മാ​ന്‍​ഡ് ചെ​യ്തു. എസ്​പിഒ​മാ​രാ​യ ഷെ​ബാ​ന അ​ഹ​മ്മ​ദ്, സു​രേ​ഷ്, വി​പി​ന്‍​രാ​ജ്, അ​ഭി​ലാ​ഷ്, സി ​പി ഒ​മാ​രാ​യ മ​നൂ​പ്, അ​ന​ന്തു, ര​ഞ്ജി​ത്, സു​ജി​ത്ത് എ​ന്നി​വ​രും അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

 

Kerala

നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ലെ പ്ര​തി ക​ഞ്ചാ​വു​മാ​യി പി​ടി​യി​ൽ

മാ​വേ​ലി​ക്ക​ര: നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ലെ പ്ര​തി ജൂ​ലി തോ​മ​സ് ക​ഞ്ചാ​വു​മാ​യി പി​ടി​യി​ൽ. 30 ഗ്രാം ​ക​ഞ്ചാ​വ് ആ​ണ് പ്ര​തി​യി​ൽ നി​ന്ന് ക​ണ്ടെ​ടു​ത്ത​ത്. ജി​ല്ലാ ല​ഹ​രി​വി​രു​ദ്ധ സ്ക്വാ​ഡും മാ​വേ​ലി​ക്ക​ര പോ​ലീ​സും ചേ​ർ​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

അ​ഞ്ച് ഗ്രാം ​ക​ഞ്ചാ​വു​മാ​യി എ​ബ്ര​ഹാം കോ​ശി എ​ന്ന​യാ​ളെ പോ​ലീ​സ് നേ​ര​ത്തെ പി​ടി​കൂ​ടി​യി​രു​ന്നു. ഇ​യാ​ൾ​ക്ക് വീ​ണ്ടും ന​ൽ​കാ​നാ​യി ബൈ​ക്കി​ൽ ക​ഞ്ചാ​വു​മാ​യി വ​രു​മ്പോ​ഴാ​ണ് ജൂ​ലി തോ​മ​സ് പി​ടി​യി​ലാ​കു​ന്ന​ത്.

മാ​വേ​ലി​ക്ക​ര, കാ​യം​കു​ളം ഭാ​ഗ​ങ്ങ​ളി​ൽ പ​ല​യി​ട​ത്താ​യി വാ​ട​ക​യ്ക്ക് താ​മ​സി​ച്ചു​വ​രി​ക​യാ​യി​രു​ന്നു ജൂ​ലി തോ​മ​സ്. പ്ര​തി കാ​ല​ങ്ങ​ളാ​യി നേ​രി​ട്ട​ല്ലാ​തെ മ​റ്റു​ള്ള​വ​രെ ഉ​പ​യോ​ഗി​ച്ചാ​ണ് ല​ഹ​രി​വി​ൽ​പ​ന ന​ട​ത്തി​യി​രു​ന്ന​തെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു.

Kerala

മു​ണ്ടി​ന്‍റെ മ​ടി​ക്കു​ത്തി​ൽ ര​ണ്ട് ബോ​ട്ടി​ലു​ക​ൾ; ഇ​ല​ന്തൂ​ർ ന​ര​ബ​ലി​ക്കേ​സി​ലെ പ്ര​തി ഹാ​ഷി​ഷു​മാ​യി പി​ടി​യി​ൽ

കൊ​ച്ചി: ഇ​ല​ന്തൂ​ർ ഇ​ര​ട്ട ന​ര​ബ​ലി​ക്കേ​സി​ലെ മു​ഖ്യ​പ്ര​തി മു​ഹ​മ്മ​ദ് ഷാ​ഫി​യി​ൽ നി​ന്ന് ഹാ​ഷി​ഷ് പി​ടി​കൂ​ടി. ന​ര​ബ​ലി​ക്കേ​സി​ൽ വി​ചാ​ര​ണ ന​ട​ക്കു​ന്ന കെ​ട്ടി​ട​ത്തി​ൽ​നി​ന്ന് ഇ​റ​ങ്ങി​വ​രു​മ്പോ​ൾ പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഹാ​ഷി​ഷ് ക​ണ്ടെ​ത്തി​യ​ത്.

മു​ണ്ടി​ന്‍റെ മ​ടി​ക്കു​ത്തി​ൽ ര​ണ്ട് ചെ​റു പ്ലാ​സ്റ്റി​ക് ബോ​ട്ടി​ലു​ക​ളി​ലാ​യി ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു ഹാ​ഷി​ഷ്. പ​ന​മ്പി​ള്ളി ന​ഗ​റി​ലെ കേ​ര​ള ഹൗ​സിം​ഗ് ബോ​ർ​ഡ് കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ഡീ​ഷ​ണ​ൽ ഡി​സ്ട്രി​ക്‌​ട് ആ​ൻ​ഡ് സെ​ഷ​ൻ​സ് കോ​ട​തി​യി​ലാ​ണ് ന​ര​ബ​ലി​ക്കേ​സി​ന്‍റെ വി​ചാ​ര​ണ.

ക​ഴി​ഞ്ഞ ദി​വ​സം കേ​സി​ൽ വി​ചാ​ര​ണ​യ്ക്ക് ശേ​ഷം മു​ഹ​മ്മ​ദ് ഷാ​ഫി​യെ ജ​യി​ലി​ലേ​ക്ക് കൊ​ണ്ടു​പോ​കാ​ൻ കോ​ട​തി കെ​ട്ടി​ട​ത്തി​ൽ നി​ന്ന് താ​ഴേ​യ്ക്ക് കൂ​ട്ടി​ക്കൊ​ണ്ട് വ​രു​മ്പോ​ൾ മു​ണ്ട് മ​ട​ക്കി​പ്പി​ടി​ച്ചി​രി​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഹാ​ഷി​ഷ് ക​ണ്ടെ​ടു​ത്ത​ത്.

ആ​റ് ഗ്രാം ​ഹാ​ഷി​ഷ് ആ​ണ് ഇ​യാ​ളി​ൽ നി​ന്ന് ക​ണ്ടെ​ടു​ത്ത​ത്. സം​ഭ​വം വി​ചാ​ര​ണ​ക്കോ​ട​തി​യു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യ പോ​ലീ​സ് ജ​ഡ്‌​ജി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം എ​റ​ണാ​കു​ളം ടൗ​ൺ സൗ​ത്ത് പോ​ലീ​സ് എ​ത്തി ദേ​ഹ​പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​ക്കി അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

Kerala

തുണിക്കച്ചവടത്തിന്‍റെ മറവിൽ വ​ൻ രാ​സ​ല​ഹ​രി; അ​മ്മ​യും മ​ക​നും ഉ​ൾ​പ്പെ​ടെ നാ​ലം​ഗ സം​ഘം പി​ടി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം നെ​യ്യാ​റ്റി​ന്‍​ക​ര​യി​ല്‍ വ​ൻ രാ​സ​ല​ഹ​രി വേ​ട്ട. അ​മ്മ​യും മ​ക​നും ഉ​ൾ​പ്പെ​ടെ നാ​ലം​ഗ സം​ഘ​മാ​ണ് പി​ടി​യി​ലാ​യ​ത്. തു​ണി​ക്ക​ച്ച​വ​ട​ത്തി​ന്‍റെ മ​റ​വി​ല്‍ എം​ഡി​എം​എ ക​ട​ത്തി​യ സം​ഘ​ത്തെ​യാ​ണ് പി​ടി​കൂ​ടി​യ​ത്.

ഈ​ഞ്ച​ക്ക​ല്‍ സ്വ​ദേ​ശി കി​ര​ണ്‍, കി​ര​ണി​ന്‍റെ അ​മ്മ ബീ​ന, പെ​ണ്‍​സു​ഹൃ​ത്ത് സ​ന്ധ്യ, അ​ക്ഷ​യ് എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. 125 ഗ്രാം ​എം​ഡി​എം​എ​യാ​ണ് ഇ​വ​രി​ല്‍ നി​ന്ന് ക​ണ്ടെ​ടു​ത്ത​ത്. നെ​യ്യാ​റ്റി​ന്‍​ക​ര ആ​റാ​ലും​മൂ​ട് വ​ച്ച് ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ലാ​ണ് സം​ഘം പി​ടി​യി​ലാ​യ​ത്.

എ​ക്സൈ​സ് സ്പെ​ഷ​ൽ സ്ക്വാ​ഡ് ആ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. ബം​ഗ​ളൂ​രു​വി​ല്‍ നി​ന്ന് ല​ഹ​രി ക​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് പ്ര​തി​ക​ള്‍ കു​ടു​ങ്ങി​യ​ത്.

Kerala

ഭാ​ര്യ​യു​മൊ​ത്തു​ള്ള കി​ട​പ്പ​റ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി വി​റ്റു; ഭ​ർ​ത്താ​വി​നെ​തി​രെ കേ​സെ​ടു​ത്ത് പോ​ലീ​സ്

കൊ​ല്ലം: ഭാ​ര്യ​യു​മൊ​ത്തു​ള്ള കി​ട​പ്പ​റ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി അ​ശ്ലീ​ല വെ​ബ്സൈ​റ്റു​ക​ൾ​ക്ക് വി​റ്റെ​ന്ന പ​രാ​തി​യി​ൽ ഭ​ർ​ത്താ​വി​നെ​തി​രെ കേ​സെ​ടു​ത്ത് പോ​ലീ​സ്. കൊ​ട്ടി​യം പോ​ലീ​സ് ആ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. കൊ​ട്ടി​യം സ്വ​ദേ​ശി​നി​യാ​യ ഭാ​ര്യ​യു​ടെ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.

ദ​മ്പ​തി​ക​ൾ ഇം​ഗ്ല​ണ്ടി​ല്‍ ജോ​ലി​ക്കാ​യി താ​മ​സി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. യു​വ​തി​യു​ടെ എ​തി​ർ​പ്പ് അ​വ​ഗ​ണി​ച്ചാ​ണ് കി​ട​പ്പ​റ ദൃ​ശ്യ​ങ്ങ​ൾ മൊ​ബൈ​ൽ ഫോ​ണി​ൽ ചി​ത്രീ​ക​രി​ച്ച​തെ​ന്നാ​ണ് പ​രാ​തി. അ​ടു​ത്തി​ടെ നാ​ട്ടി​ൽ എ​ത്തി​യ ശേ​ഷം ഭ​ർ​ത്താ​വി​നെ കൗ​ൺ​സി​ലിം​ഗി​ന് വി​ധേ​യ​മാ​ക്കി​യി​രു​ന്നു. തു​ട​ർ​ന്നും അ​തി​ക്ര​മ​ങ്ങ​ൾ നേ​രി​ട്ട​തോ​ടെ​യാ​ണ് പ​രാ​തി ന​ൽ​കി​യ​തെ​ന്നാ​ണ് യു​വ​തി​യു​ടെ മൊ​ഴി.

 

Kerala

ഓ​പ​റേ​ഷ​ൻ തൂ​ഫാ​ന്‍; നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളു​മാ​യി ര​ണ്ട് പേ​ർ പി​ടി​യി​ൽ

പൂ​ന്തു​റ: തി​രു​വ​ന​ന്ത​പു​രം ബീ​മാ​പ​ള്ളി​യി​ൽ ഓ​പ​റേ​ഷ​ൻ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യ പ​രി​ശോ​ധ​ന​യി​ൽ ര​ണ്ട് ല​ക്ഷം രൂ​പ​യു​ടെ നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു. സം​ഭ​വ​ത്തി​ൽ ര​ണ്ട് പേ​ർ പി​ടി​യി​ലാ​യി. ബീ​മാ​പ​ള്ളി സ്വ​ദേ​ശി മാ​ഹീ​ൻ​ക​ണ്ണ്(42), ബീ​മാ​പ​ള്ളി മി​ൽ​ക്ക് കോ​ള​നി സ്വ​ദേ​ശി ന​സീ​ർ(51) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

പൂ​ന്തു​റ പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളു​മാ​യി ഇ​രു​വ​രും പി​ടി​യി​ലാ​യ​ത്. ഇ​രു​വ​ർ​ക്കു​മെ​തി​രെ പൂ​ന്തു​റ പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

 

Kerala

കോ​ഴി​ക്കോ​ട് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ ആ​ക്ര​മി​ച്ച പ്ര​തി പി​ടി​യി​ൽ

കോ​ഴി​ക്കോ​ട്: പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ ആ​ക്ര​മി​ച്ച പ്ര​തി പി​ടി​യി​ൽ. പു​തി​യാ​പ്പ ചെ​റു​കു​ഴി​താ​ഴ​ത്ത് വീ​ട്ടി​ൽ സു​ജി​ത്ത് (31) ആ​ണ് പി​ടി​യി​ലാ​യ​ത്. ന​ട​ക്കാ​വ് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ഷി​ബു​വി​ന് നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

തി​ങ്ക​ളാ​ഴ്‌​ച പു​ല​ർ​ച്ചെ​യാ​യി​രു​ന്നു കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം. ന​ഗ​ര​ത്തി​ലെ ഒ​രു വീ​ടി​ന് മു​ന്നി​ൽ ഒ​രാ​ൾ ബ​ഹ​ളം വ​യ്ക്കു​ന്ന​താ​യി വി​വ​രം ല​ഭി​ച്ചാ​ണ് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​യ​ത്. പ​ട്രോ​ളിം​ഗ് സം​ഘം സ്ഥ​ല​ത്തെ​ത്തു​മ്പോ​ൾ സു​ജി​ത്ത് ചോ​ര​യൊ​ലി​ക്കു​ന്ന കൈ​യു​മാ​യി റോ​ഡി​ൽ​നി​ന്ന് ബ​ഹ​ളം വ​യ്ക്കു​ക​യാ​യി​രു​ന്നു.

ഇ​യാ​ളെ ആം​ബു​ല​ൻ​സി​ൽ ക​യ​റ്റാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ഷി​ബു​വി​നെ ആ​ക്ര​മി​ച്ച​ത്. സു​ജി​ത്തി​ന്‍റെ ച​വി​ട്ടേ​റ്റ് റോ​ഡി​ൽ വീ​ണ ഷി​ബു​വി​ന്‍റെ കൈ​മു​ട്ടി​നും വ​യ​റി​നും ക​ഴു​ത്തി​നും പ​രി​ക്കേ​റ്റു. തു​ട​ർ​ന്ന് ബ​ലം പ്ര​യോ​ഗി​ച്ചാ​ണ് സു​ജി​ത്തി​നെ ആം​ബു​ല​ൻ​സി​ൽ ക​യ​റ്റി​യ​ത്.

 

Kerala

നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളു​മാ​യി വ​യോ​ധി​ക​ൻ പി​ടി​യി​ൽ

തൃ​ശൂ​ര്‍: നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളു​മാ​യി വ​യോ​ധി​ക​ൻ പി​ടി​യി​ൽ. വ​ല​പ്പാ​ട് എ​സ്എ​ന്‍ സെ​ന്‍റ​ര്‍ സ്വ​ദേ​ശി ക​റ​പ്പം വീ​ട്ടി​ല്‍ അ​ബ്ദു​ള്ള​ക്കു​ട്ടി (65) ആ​ണ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ളി​ൽ നി​ന്ന് 65 പാ​ക്ക​റ്റ് നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ ക​ണ്ടെ​ടു​ത്തു.

വ​ല​പ്പാ​ട് എ​സ്എ​ന്‍ സെ​ന്‍റ​റി​ലെ ബി​സ്മി സ്റ്റോ​ഴ്‌​സ് എ​ന്ന സ്ഥാ​പ​ന​ത്തി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ ക​ണ്ടെ​ടു​ത്ത​ത്. അ​ബ്ദു​ള്ള​ക്കു​ട്ടി വ​ല​പ്പാ​ട് പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ നേ​ര​ത്തെ​യും നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളു​മാ​യി പി​ടി​യി​ലാ​യി​ട്ടു​ണ്ട്.

 

 

 

Kerala

കോ​ഴി​ക്കോ​ട് മ​ദ്യ​ല​ഹ​രി​യി​ൽ മ​ക​ൻ പി​താ​വി​നെ അ​ടി​ച്ചു​കൊ​ന്നു

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് വെ​ള്ളി​പ​റ​മ്പി​ൽ മ​ക​ന്‍റെ അ​ടി​യേ​റ്റ് അ​ച്ഛ​ൻ മ​രി​ച്ചു. വെ​ള്ളി​പ​റ​മ്പ് മ​ക്കി​നി​യാ​ട്ട് ശ​ശി​ധ​ര​ൻ (64)ആ​ണ് മ​രി​ച്ച​ത്‌. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് ശ​ശി​ധ​ര​ന്‍റെ മ​ക​ൻ അ​ഭി​രാ​മി​നെ മെ​ഡി​ക്ക​ൽ കോ​ള​ജ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

പു​ല​ർ​ച്ചെ 12.30ഓ​ടെ​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്. മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന അ​ഭി​രാ​മി​ന്‍റെ അ​ടി​യേ​റ്റ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ശ​ശി​ധ​ര​നെ ഉ​ട​ൻ​ത​ന്നെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

മൃ​ത​ദേ​ഹം നി​ല​വി​ൽ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ട്. അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ പ്ര​തി​യെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

National

വ​സ്ത്ര​ങ്ങ​ൾ അ​ഴി​ച്ചു​മാ​റ്റി ബ്ലേ​ഡു​കൊ​ണ്ട് ആ​ക്ര​മ​ണം; ട്രെ​യി​നി​ലെ അ​തി​ക്ര​മ​ത്തി​ൽ മോ​ഡ​ൽ പി​ടി​യി​ൽ

മും​ബൈ: ട്രെ​യി​നി​ൽ സീ​റ്റി​നെ ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് റെ​യി​ൽ​വേ ഉ​ദ്യോ​ഗ​സ്ഥ​യെ​യും ടി​ക്ക​റ്റ് ചെ​ക്ക​റെ​യും ബ്ലേ​ഡു​കൊ​ണ്ട് ആ​ക്ര​മി​ച്ച യു​വ​തി​ക്കെ​തി​രെ കേ​സെ​ടു​ത്തു. താ​നെ സ്വ​ദേ​ശി​നി​യാ​യ മോ​ഡ​ൽ സോ​ഹം ബാ​ന​ർ​ജി (31) ആ​ണ് അ​തി​ക്ര​മം ന​ട​ത്തി​യ​ത്.

ഓ​ഗ​സ്റ്റ് 12ന് ​ബാ​ന്ദ്ര​ഗം​ഗാ​ന​ഗ​ർ അ​രാ​വ​ലി എ​ക്സ്പ്ര​സി​ലാ​ണ് സം​ഭ​വം. എ​സി കോ​ച്ചി​ൽ ടി​ക്ക​റ്റ് ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് യു​വ​തി അ​സ്വ​സ്ഥ​യാ​യി​രു​ന്നു​വെ​ന്നാ​ണ് സ​ഹ​യാ​ത്രി​ക​രു​ടെ മൊ​ഴി. യു​വ​തി​യോ​ട് റി​സ​ർ​വ് ചെ​യ്ത സീ​റ്റി​ൽ​നി​ന്ന് മാ​റാ​ൻ സ​ഹ​യാ​ത്രി​ക​ൻ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ത​യാ​റാ​യി​ല്ല.

തു​ട​ർ​ന്ന് യാ​ത്ര​ക്കാ​ര​ൻ ആ​ർ​പി​എ​ഫി​നെ​യും ടി​ക്ക​റ്റ് ചെ​ക്ക​റെ​യും വി​വ​ര​മ​റി​യി​ച്ചു. ഇ​വ​ർ സ്ഥ​ല​ത്തെ​ത്തി ഇ​ട​പെ​ട്ട​തോ​ടെ ത​ർ​ക്കം രൂ​ക്ഷ​മാ​യി. ഇ​തോ​ടെ യു​വ​തി വ​സ്ത്ര​ങ്ങ​ൾ അ​ഴി​ച്ചു​മാ​റ്റു​ക​യും റേ​സ​ർ ബ്ലേ​ഡു​കൊ​ണ്ട് ആ​ർ​പി​എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​യെ​യും ടി​ക്ക​റ്റ് ചെ​ക്ക​റെ​യും ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

ഇ​തോ​ടൊ​പ്പം യു​വ​തി സ്വ​യം പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യും ചെ​യ്തെ​ന്നാ​ണ് പ​രാ​തി. ട്രെ​യി​ൻ അ​ടു​ത്ത സ്റ്റേ​ഷ​നി​ലെ​ത്തി​യ​പ്പോ​ൾ യു​വ​തി​യെ റെ​യി​ൽ​വെ പോ​ലീ​സി​ന് കൈ​മാ​റി. ഓ​ഗ​സ്റ്റ് 13ന് ​ബൊ​റി​വ​ലി റെ​യി​ൽ​വെ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യാ​യി​രു​ന്നു.

 

Kerala

യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി മോ​ച​ന​ദ്ര​വ്യം ആ​വ​ശ്യ​പ്പെ​ട്ട കേ​സ്; ഒ​രാ​ള്‍ കൂ​ടി പി​ടി​യി​ല്‍

കോ​ഴി​ക്കോ​ട്: യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി മോ​ച​ന​ദ്ര​വ്യം ആ​വ​ശ്യ​പ്പെ​ട്ട കേ​സി​ല്‍ ഒ​രാ​ള്‍ കൂ​ടി പി​ടി​യി​ല്‍. കോ​ഴി​ക്കോ​ട് കു​രു​വ​ട്ടൂ​ര്‍ ന​മ്പ്യാ​ത്ത് താ​ഴ​ത്ത് ക​നാ​ല്‍ റോ​ഡി​ല്‍ കു​റ്റി​യി​ല്‍ വീ​ട്ടി​ല്‍ അ​തു​ൽ ആ​ണ് പി​ടി​യി​ലാ​യ​ത്.

ബം​ഗ​ളൂ​രു​വി​ൽ നി​ന്നാ​ണ് യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. മ​ലാ​പ​റ​മ്പ് സ്വ​ദേ​ശി​യെ സു​ഹൃ​ത്തി​ന്‍റെ ഫ്ലാ​റ്റി​ൽ നി​ന്ന് ത​ട്ടി​ക്കൊ​ണ്ടു​പോ​യി ചേ​വാ​യൂ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ പ​ടി​ഞ്ഞാ​റ്റു​മു​റി​യി​ലെ ഒ​രു വാ​ട​ക​വീ​ട്ടി​ലെ​ത്തി​ച്ച് മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് യു​വാ​വി​ന്‍റെ ന​ഗ്ന ചി​ത്രം കു​ടും​ബ​ത്തി​ന് അ​യ​ച്ചു​ന​ൽ​കി, എ​ട്ട് ല​ക്ഷം രൂ​പ മോ​ച​ന ദ്ര​വ്യം ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു. അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

National

അ​തി​ർ​ത്തി സു​ര​ക്ഷാ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വേ​ണ്ട; മു​ന്ന​റി​യി​പ്പു​മാ​യി അ​രു​ണാ​ച​ൽ പോ​ലീ​സ്

ഇ​റ്റാ​ന​ഗ​ർ: അ​തി​ർ​ത്തി​യി​ലെ സു​ര​ക്ഷാ സേ​ന​യു​ടെ നീ​ക്ക​ങ്ങ​ളും സു​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ളും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ​ങ്കു​വെ​ക്ക​രു​തെ​ന്ന് അ​രു​ണാ​ച​ൽ പോ​ലീ​സ്. ന​ല്ല ഉ​ദ്ദേ​ശ​ത്തോ​ടെ​യാ​ണ് ഇ​ത്ത​രം വി​വ​ര​ങ്ങ​ൾ പ​ങ്കു​വെ​ക്കു​ന്ന​തെ​ങ്കി​ലും സേ​ന​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യും സു​ര​ക്ഷ​യെ​യും അ​ത് ബാ​ധി​ച്ചേ​ക്കാ​മെ​ന്ന് പോ​ലീ​സ് മു​ന്ന​റി​യി​പ്പ് ന​ൽ​കി.

അ​തി​ർ​ത്തി മേ​ഖ​ല​ക​ളി​ലെ സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​മ്പോ​ൾ അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്ക​ണം.  ഔ​ദ്യോ​ഗി​ക വൃ​ത്ത​ങ്ങ​ളി​ൽ​നി​ന്ന് സ്ഥി​രീ​ക​രി​ച്ച വി​വ​ര​ങ്ങ​ൾ മാ​ത്ര​മേ വി​ശ്വ​സി​ക്കു​ക​യും പ​ങ്കു​വെ​ക്കു​ക​യും ചെ​യ്യാ​വൂ. വ്യാ​ജ​വാ​ർ​ത്ത​ക​ളും അ​ഭ്യൂ​ഹ​ങ്ങ​ളും പ്ര​ച​രി​പ്പി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും മു​ന്ന​റി​യി​പ്പ് ന​ൽ​കി.

Kerala

അ​മ്മ​യു​ടെ താ​ലി​മാ​ല പൊ​ട്ടി​ച്ചെ​ടു​ത്ത​ത് മ​ദ്യ​പി​ക്കാ​നും ധൂ​ർ​ത്ത​ടി​ക്കാ​നും; മ​ക​നും സു​ഹൃ​ത്തും പി​ടി​യി​ൽ

കാ​ഞ്ഞി​ര​പ്പ​ള്ളി: കോ​ട്ട​യം കാ​ള​കെ​ട്ടി​യി​ൽ ‌മ​ദ്യ​പി​ക്കാ​നും ക​ടം​വീ​ട്ടാ​നും അ​മ്മ​യു​ടെ താ​ലി​മാ​ല പൊ​ട്ടി​ച്ച സം​ഭ​വ​ത്തി​ൽ മ​ക​നും സു​ഹൃ​ത്തും പി​ടി​യി​ൽ. തീ​ക്കോ​യി വി​ല്ലേ​ജി​ൽ മ​രാ​മ​റ്റ​ത്തി​ൽ ഹൗ​സി​ൽ ടോ​ജ​ൻ കു​ര്യ​ൻ (26), മീ​ന​ച്ചി​ൽ വി​ല്ലേ​ജി​ൽ മു​ഹ​മ്മ​ദ് ഷം​ഷാ​ദ് അ​ൽ​ത്താ​ഫ് (41) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ബു​ധ​നാ​ഴ്‌​ച ഉ​ച്ച​യ്ക്ക് മൂ​ന്നോ​ടെ ആ​യി​രു​ന്നു സം​ഭ​വം. വീ​ടി​നു​ള്ളി​ൽ വ​ച്ച് ടോ​ജ​ൻ അ​മ്മ​യു​ടെ താ​ലി​മാ​ല പൊ​ട്ടി​ച്ചെ​ടു​ത്ത് ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് സു​ഹൃ​ത്ത് അ​ൽ​ത്താ​ഫി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ഈ​രാ​റ്റു​പേ​ട്ട​യി​ലു​ള്ള ധ​ന​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ പ​ണ​യം​വ​ച്ചു.

ഇ​തി​ലൂ​ടെ ല​ഭി​ച്ച പ​ണം ഉ​പ​യോ​ഗി​ച്ച് പു​തി​യ മൊ​ബൈ​ൽ ഫോ​ൺ വാ​ങ്ങു​ക​യും ക​ടം​വീ​ട്ടു​ക​യും ചെ​യ്തു. ബാ​ക്കി പ​ണം മ​ദ്യ​പി​ച്ച് തീ​ർ​ത്തു. ടോ​ജ​ൻ മു​മ്പും വീ​ട്ടി​ൽ നി​ന്നും ഭീ​ഷ​ണി​പ്പെ​ടു​ത്തി സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ത​ട്ടി​യെ​ടു​ത്തി​ട്ടു​ണ്ടെ​ന്ന് കു​ടും​ബം ആ​രോ​പി​ക്കു​ന്നു.

അ​ൽ​ത്താ​ഫ് കോ​ട്ട​യം, എ​റ​ണാ​കു​ളം, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ലാ​യി നി​ര​വ​ധി മോ​ഷ​ണ​ക്കേ​സു​ക​ളി​ൽ ജ​യി​ൽ ശി​ക്ഷ അ​നു​ഭ​വി​ച്ചി​ട്ടു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു.

National

ഡി​ജി​റ്റ​ൽ അ​റ​സ്റ്റി​ന്‍റെ പേ​രി​ൽ 10 കോ​ടി ത​ട്ടി​യെ​ടു​ത്തു; സോ​ഷ്യ​ൽ മീ​ഡി​യ താ​രം പി​ടി​യി​ൽ

ന്യൂ​ഡ​ൽ​ഹി: ഡി​ജി​റ്റ​ൽ അ​റ​സ്റ്റി​ന്‍റെ പേ​രി​ൽ വ​യോ​ധി​ക​നി​ൽ നി​ന്ന് പ​ത്ത് കോ​ടി ത​ട്ടി​യെ​ടു​ത്ത സോ​ഷ്യ​ൽ മീ​ഡി​യ താ​രം പി​ടി​യി​ൽ. ഛത്ര​പ​തി സം​ഭാ​ജി​ന​ഗ​ർ സ്വ​ദേ​ശി രോ​ഹ​ൻ ജാ​ദ​വ് ആ​ണ് പി​ടി​യി​ലാ​യ​ത്. ജ​നു​വ​രി​യി​ലാ​ണ് കേ​സി​നാ​സ്‌​പ​ദ​മാ​യ സം​ഭ​വം.

സി​ബി​ഐ ഓ​ഫീ​സ​ർ​മാ​രെ​ന്ന വ്യാ​ജേ​ന​യാ​ണ് ത​ട്ടി​പ്പു​സം​ഘം വ​യോ​ധി​ക​നെ ബ​ന്ധ​പ്പെ​ട്ട​ത്. തു​ട​ർ​ന്ന് ഡി​ജി​റ്റ​ൽ അ​റ​സ്റ്റി​ലാ​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി വി​വി​ധ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ലാ​യി 10.74 കോ​ടി രൂ​പ നി​ക്ഷേ​പി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.

വ​ഞ്ചി​ക്ക​പ്പെ​ട്ടു​വെ​ന്ന് മ​ന​സി​ലാ​ക്കി​യ വ​യോ​ധി​ക​ൻ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ഹ​ർ​ഷ​ദ് സു​ഭാ​ഷ് ധ​ൻ​ടോ​ലെ, സ​മ​ർ​ത്ത് സു​രേ​ഷ് ദേ​ശ്മ​ഖ്, അ​മ​ർ ശി​വാ​ജി അ​ട്ടാ​ർ​ഖി എ​ന്നി​വ​ർ ‌പി​ടി​യി​ലാ​യി.

പി​ടി​യി​ലാ​യ​വ​രി​ൽ നി​ന്നാ​ണ് രോ​ഹ​നെ കു​റി​ച്ച് പോ​ലീ​സി​ന് വി​വ​രം ല​ഭി​ക്കു​ന്ന​ത്. പി​ന്നാ​ലെ ഇ​യാ​ൾ ഒ​ളി​വി​ൽ പോ​കു​ക​യാ​യി​രു​ന്നു. വ​യോ​ധി​ക​നി​ൽ നി​ന്ന് ത​ട്ടി​യെ​ടു​ത്ത പ​ണം 5,436 ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ലേ​യ്ക്ക് മാ​റ്റി​യി​രു​ന്നു.

ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളും മ​റ്റ് വ​രു​മാ​ന മാ​ർ​ഗ​ങ്ങ​ളും പൊ​ലീ​സ് മ​ര​വി​പ്പി​ച്ച​തോ​ടെ രോ​ഹ​ൻ കോ​ട​തി​യി​ൽ കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു.

 

Kerala

ഹ​രീ​ഷ് കു​മാ​റി​ന് ജാ​മ്യം റ​ദ്ദാ​ക്കി​ല്ല; ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച കേ​സി​ല്‍ സ​ര്‍​ക്കാ​രി​ന് തി​രി​ച്ച​ടി

കൊ​ച്ചി: തി​രു​വ​ന​ന്ത​പു​ര​ത്ത് ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച കേ​സി​ല്‍ ഒ​മ്പ​താം പ്ര​തി ഹ​രീ​ഷ് കു​മാ​റി​ന്‍റെ ജാ​മ്യം റ​ദ്ദാ​ക്കി​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി. തി​രു​വ​ന​ന്ത​പു​രം സെ​ഷ​ന്‍​സ് കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ച വി​ധി​യി​ല്‍ ഇ​ട​പെ​ടാ​ന്‍ ഹൈ​ക്കോ​ട​തി വി​സ​മ്മ​തി​ച്ചു. മ​റ്റ് 24 പ്ര​തി​ക​ള്‍​ക്കും ഏ​ര്‍​പ്പെ​ടു​ത്തി​യ ജാ​മ്യ വ്യ​വ​സ്ഥ ഹ​രീ​ഷ് കു​മാ​റി​നും ബാ​ധ​ക​മാ​ക്കി.

ജാ​മ്യം ന​ല്‍​ക​രു​തെ​ന്ന പോ​ലീ​സ് റി​പ്പോ​ര്‍​ട്ടി​ന് വി​രു​ദ്ധ​മാ​യി പ്രോ​സി​ക്യൂ​ട്ട​ര്‍ ഗീ​നാ കു​മാ​രി വാ​ദി​ച്ച​താ​ണ് ഹ​രീ​ഷ് കു​മാ​റി​ന് ജാ​മ്യം ല​ഭി​ക്കാ​ന്‍ ഇ​ട​യാ​ക്കി​യ​ത് എ​ന്നാ​യി​രു​ന്നു എ​സ്‌​ഐ​ടി ഉ​യ​ര്‍​ത്തി​യ ആ​രോ​പ​ണം. തു​ട​ര്‍​ന്നാ​ണ് ജാ​മ്യം റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് എ​സ്‌​ഐ​ടി കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

ഹൈ​ക്കോ​ട​തി ജ​സ്റ്റി​സ് സി.​എ​സ്. ഡ​യ​സ് അ​ധ്യ​ക്ഷ​നാ​യ സിം​ഗി​ള്‍ ബെ​ഞ്ചാ​ണ് ജാ​മ്യം റ​ദ്ദാ​ക്കേ​ണ്ട​തി​ല്ലെ​ന്ന് തീ​രു​മാ​ന​മെ​ടു​ത്ത​ത്. ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച കേ​സി​ല്‍ ആ​ദ്യം ജാ​മ്യം ല​ഭി​ച്ച പ്ര​തി​യാ​ണ് ഹ​രീ​ഷ് കു​മാ​ര്‍.

National

പ​ഞ്ചാ​ബ് മു​ന്‍ ഉ​പ​മു​ഖ്യ​മ​ന്ത്രി​ക്ക് നേ​രെ ആ​ക്ര​മ​ണം; സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​നും പ​രി​ക്ക്

മും​ബൈ: പ​ഞ്ചാ​ബ് മു​ന്‍ ഉ​പ​മു​ഖ്യ​മ​ന്ത്രി സു​ഖ്ബീ​ര്‍ സിം​ഗ് ബാ​ദ​ലി​ന് നേ​രെ ആ​ക്ര​മ​ണം. മ​ഹാ​രാ​ഷ്ട്ര​യി​ലെ ന​ന്ദേ​ഡി​ല്‍ ഗു​രു​ദ്വാ​ര സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ​യാ​ണ് സം​ഭ​വം. ഉ​ച്ച​യ്ക്ക് 1.45 ഓ​ടെ​യാ​ണ് ആ​ക്ര​മ​ണം. ആ​ക്ര​മ​ണ​ത്തി​ൽ സു​ഖ്ബീ​ര്‍ സിം​ഗ് ബാ​ദ​ലി​നും സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​നും പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.

നി​ഹാം​ഗ് വി​ഭാ​ഗ​ക്കാ​ര​നാ​ണ് ആ​ക്ര​മി​ച്ച​തെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം. കൈ​യ്ക്ക് പ​രി​ക്കേ​റ്റ ബാ​ദ​ലി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​ട്ടു​ണ്ട്. പ്ര​തി ക​ത്തി ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മി​ച്ച​താ​യാ​ണ് പ്രാ​ഥ​മി​ക വി​വ​രം. പ്ര​തി​യെ പോ​ലീ​സ് പി​ടി​കൂ​ടി​യ​താ​യും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

സം​ഭ​വ സ​മ​യം ബാ​ദ​ലി​ന്‍റെ ഭാ​ര്യ​യും അ​കാ​ലി​ദ​ള്‍ എം​പി​യു​മാ​യ ഹ​ര്‍​സി​മ്ര​ത് കൗ​ര്‍ ബാ​ദ​ല്‍ അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ ബാ​ദ​ലി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പ്ര​ച​രി​ച്ചി​രു​ന്നു.

Kerala

സ​ർ​പ്പ​ദോ​ഷ​മു​ണ്ടെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് സ്വ​ർ​ണ​വും പ​ണ​വും ത​ട്ടി; ര​ണ്ട് പേ​ർ പി​ടി​യി​ൽ

അ​ന്തി​ക്കാ​ട്: സ​ർ​പ്പ​ദോ​ഷ​മു​ണ്ടെ​ന്ന് ആ​രോ​പി​ച്ച് വീ​ട്ട​മ്മ​യു​ടെ പ​ണ​വും സ്വ​ർ​ണാ​ഭ​ര​ങ്ങ​ളും ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ ര​ണ്ട് പേ​ർ പി​ടി​യി​ൽ. പ​ടി​ഞ്ഞാ​റേ വെ​മ്പ​ല്ലൂ​ർ സ്വ​ദേ​ശി​നി കൊ​ള്ളി​പ്പ​റ​മ്പി​ൽ വീ​ട്ടി​ൽ സു​ജാ​ത(28), പാ​പ്പി​നി​വ​ട്ടം സ്വ​ദേ​ശി​നി ന​ട​വ​ര​മ്പ​ത്തു വീ​ട്ടി​ൽ റോ​ജ (43) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

പു​ത്ത​ൻ​കു​ളം വ​ല്ല​ത്തു​പ​റ​മ്പി​ൽ സ്വ​ർ​ണ​ല​ത​യി​ൽ നി​ന്നാ​ണ് പ്ര​തി​ക​ൾ ആ​റ​ര​പ്പ​വ​ൻ സ്വ​ർ​ണ​വും പ​ണ​വും ത​ട്ടി​യ​ത്. വീ​ടി​രി​ക്കു​ന്ന സ്ഥ​ല​ത്തി​ന് സ​ർ​പ്പ​ദോ​ഷ​മു​ണ്ടെ​ന്നും മ​ക​ൻ പാ​മ്പു​ക​ടി​യേ​റ്റ് മ​രി​ക്കു​മെ​ന്നും ഭ​യ​പ്പെ​ടു​ത്തി​യാ​ണ് സ്വ​ർ​ണ​ല​ത​യി​ൽ നി​ന്ന് പ്ര​തി​ക​ൾ ആ​ഭ​ര​ണ​ങ്ങ​ളും 6500 രൂ​പ​യും ത​ട്ടി​യെ​ടു​ത്ത​ത്.

സ​ർ​പ്പ​കോ​പം ഇ​ല്ലാ​താ​ക്കാ​ൻ സ്വ​ർ​ണ​ത്തി​ൽ പാ​മ്പി​ന്‍റെ മു​ട്ട​യും ശി​ല്പ​വും ത​യാ​റാ​ക്കി സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു പ്ര​തി​ക​ൾ പ​രാ​തി​ക്കാ​രി​യെ വി​ശ്വ​സി​പ്പി​ച്ച​ത്. പി​ന്നാ​ലെ ക​ബ​ളി​പ്പി​ക്ക​പ്പെ​ട്ടെ​ന്ന് മ​ന​സി​ലാ​ക്കി​യ​തോ​ടെ സ്വ​ർ​ണ​ല​ത പോ​ലീ​സി​നെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു.

പ​രാ​തി​ക്കാ​രി​യി​ൽ നി​ന്ന് കൈ​വ​ശ​പ്പെ​ടു​ത്തി​യ സ്വ​ർ​ണം പ്ര​തി​ക​ൾ ചെ​ന്ത്രാ​പ്പി​ന്നി​യി​ലെ ജൂ​വ​ല​റി​യി​ൽ വി​റ്റി​രു​ന്നു. പോ​ലീ​സ് സ്വ​ർ​ണം വീ​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

Kerala

പോ​ലീ​സി​ന്‍റെ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​യി​ൽ അ​സ്വ​സ്ഥ​നാ​യൊ​രാ​ൾ; ഒ​ടു​വി​ൽ മോ​ഷ​ണ​മു​ത​ലു​മാ​യി പി​ടി​യി​ൽ

തൃ​ശൂ​ർ: തൃ​ശൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ആ​ർ​പി​എ​ഫ് ന​ട​ത്തി​യ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക്കി​ടെ മോ​ഷ​ണ​മു​ത​ലു​മാ​യി പി​ടി​യി​ലാ​യ​ത് നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ലെ പ്ര​തി. മ​ല​പ്പു​റം തി​രൂ​ർ ക​ട​പ്പു​റം അ​രി​യ​ന്‍റെ പു​ര​യ്ക്ക​ൽ സൂ​ഫി​യാ​ൻ (25) ആ​ണ് പി​ടി​യി​ലാ​യ​ത്.

മൊ​ബൈ​ൽ ഫോ​ൺ മോ​ഷ​ണം പെ​രു​കി​യ​തോ​ടെ യാ​ത്ര​ക്കാ​രെ ബോ​ധ​വ​ത്ക​രി​ക്കാ​നാ​ണ് റെ​യി​ൽ​വേ പോ​ലീ​സ് ക്ലാ​സ് ന​ട​ത്തി​യ​ത്. ഇ​തി​നി​ടെ​യാ​ണ് അ​സ്വ​സ്ഥ​നാ​യി​രി​ക്കു​ന്ന ഒ​രു യാ​ത്ര​ക്കാ​ര​നെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ന്ന​ത്.

തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഇ​യാ​ളി​ൽ നി​ന്ന് കൊ​ല്ലം സ്വ​ദേ​ശി​യു​ടെ മോ​ഷ​ണം പോ​യ ഫോ​ൺ ക​ണ്ടെ​ത്തി. ഇ​തേ​തു​ട​ർ​ന്ന് പോ​ലീ​സ് ന​ട​ത്തി​യ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് സൂ​ഫി​യാ​ൻ വ​ധ​ശ്ര​മം ഉ​ൾ​പ്പെ​ടെ 10ഓ​ളം കേ​സു​ക​ളി​ലെ പ്ര​തി​യാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​ത്.

 

Kerala

കി​ട​പ്പു​രോ​ഗി​യെ വീ​ട്ടി​ൽ ക​യ​റി വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച സം​ഭ​വം; മൂ​ന്ന് പേ​ർ പി​ടി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: ക​ല്ല​മ്പ​ലം നാ​വാ​യി​ക്കു​ള​ത്ത് കി​ട​പ്പു​രോ​ഗി​യെ വീ​ട്ടി​ൽ ക​യ​റി വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച ശേ​ഷം ക​വ​ർ​ച്ച ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ മൂ​ന്ന് പേ​ർ പി​ടി​യി​ൽ. ക​ല്ല​മ്പ​ലം സ്വ​ദേ​ശി​ക​ളാ​യ ബി​ജു, മ​നീ​ഷ്, പാ​രി​പ്പ​ള്ളി സ്വ​ദേ​ശി പ്ര​സാ​ദ് ജോ​സ് എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

നാ​വാ​യി​ക്കു​ളം ചി​റ്റാ​യി​ക്കോ​ട് ക​ഴി​ഞ്ഞ ദി​വ​സം പു​ല​ർ​ച്ചെ ഒ​രു മ​ണി​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഒ​രു വ​ർ​ഷ​മാ​യി അ​ര​യ്ക്ക് താ​ഴെ ത​ള​ർ​ന്നു​കി​ട​ക്കു​ന്ന അ​നി​ൽ കു​മാ​റി​നെ​യാ​ണ് പ്ര​തി​ക​ൾ ആ​ക്ര​മി​ച്ച​ത്. വീ​ട്ടി​നു​ള്ളി​ൽ ക​ട​ന്ന പ്ര​തി​ക​ൾ അ​നി​ൽ കു​മാ​റി​നോ​ട് പ​ണം ആ​വ​ശ്യ​പ്പെ​ടു​ക​യും പ​ണം ന​ൽ​കാ​ൻ വി​സ​മ്മ​തി​ച്ച​തി​നെ തു​ട​ർ​ന്ന് വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ക്കു​ക‍​യാ​യി​രു​ന്നു.

പി​ന്നാ​ലെ അ​നി​ൽ​കു​മാ​ർ വീ​ട്ടി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 3750 രൂ​പ​യും 20,000 വി​ല​മ​തി​ക്കു​ന്ന മൊ​ബൈ​ൽ ഫോ​ണും ക​വ​ർ​ന്ന് സം​ഘം ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. ബ​ഹ​ളം കേ​ട്ടെ​ത്തി​യ നാ​ട്ടു​കാ​ർ പോ​ലീ​സി​നെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. അ​നി​ൽ കു​മാ​റി​നെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ട്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

 

 

Kerala

വാ​ട​ക വീ​ട്ടി​ൽ നി​ന്നും 51 കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ സം​ഭ​വം; മു​ഖ്യ​പ്ര​തി പി​ടി​യി​ൽ

കൊ​ച്ചി: വാ​ഴ​ക്കു​ള​ത്ത് വാ​ട​ക വീ​ട്ടി​ൽ നി​ന്നും 51 കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ സം​ഭ​വ​ത്തി​ൽ ഒ​ളി​വി​ലാ​യി​രു​ന്ന പ്ര​ധാ​ന പ്ര​തി​ക​ളി​ൽ ഒ​രാ​ൾ പി​ടി​യി​ൽ. പ​ശ്ചി​മ ബം​ഗാ​ൾ ജ​ല​ങ്കി സ്വ​ദേ​ശി​യാ​യ അ​സ്‌​ലം ഷേ​ക്ക് (31) ആ​ണ് പി​ടി​യി​ലാ​യ​ത്.

പ​ശ്ചി​മ ബം​ഗാ​ളി​ൽ നി​ന്ന് ആ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്. പെ​രു​മ്പാ​വൂ​രും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും ക​ഞ്ചാ​വ് എ​ത്തി​ച്ചി​രു​ന്ന സം​ഘ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട​യാ​ളാ​ണ് പ്ര​തി. പ​ശ്ചി​മ ബം​ഗാ​ളി​ൽ നി​ന്നും ട്രെ​യി​ൻ മാ​ർ​ഗം ക​ഞ്ചാ​വ് എ​ത്തി​ക്കു​ന്ന​തി​ന് ഇ​ട​നി​ല​ക്കാ​ര​നാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു.

ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ വീ​ട് വാ​ട​ക​യ്ക്ക് എ​ടു​ത്തി​രു​ന്ന​ത് ഇ​യാ​ളാ​ണ്. ക​ഞ്ചാ​വ് ഏ​ർ​പ്പാ​ടാ​ക്കു​ന്ന​തും ട്രെ​യി​ൻ മാ​ർ​ഗം എ​ത്തി​ക്കു​ന്ന​തും ഇ​വി​ടെ വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​തും പ​ല പ​ല ടീ​മു​ക​ളാ​യി​ട്ടാ​യി​രു​ന്നു. മു​ർ​ഷി​ദാ​ബാ​ദ് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ഹു​ക്കാ​റ എ​ന്ന സ്ഥ​ല​ത്തു​നി​ന്നും ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന പ്ര​തി​യെ സാ​ഹ​സി​ക​മാ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Kerala

ശ്രീ​കോ​വി​ലി​ൽ നി​ന്ന് സ്വ​ർ​ണ​പ​ത​ക്കം മോ​ഷ്ടി​ച്ച സം​ഭ​വം; പ്ര​തി പി​ടി​യി​ൽ

ഹ​രി​പ്പാ​ട്: ക്ഷേ​ത്ര​ത്തി​ലെ ശ്രീ​കോ​വി​ലി​ൽ നി​ന്ന് സ്വ​ർ​ണ​പ​ത​ക്കം മോ​ഷ്ടി​ച്ച കേ​സി​ൽ ശാ​ന്തി​ക്കാ​ര​ൻ പി​ടി​യി​ൽ. കാ​ർ​ത്തി​ക​പ്പ​ള്ളി മ​ഹാ​ദേ​വി​കാ​ട് വ​ലി​യ​വീ​ട് ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലെ ശ്രീ​കോ​വി​ലി​ൽ നി​ന്നാ​ണ് നാ​ല് ഗ്രാം ​തൂ​ക്കം വ​രു​ന്ന പ​ത​ക്കം മോ​ഷ​ണം പോ​യ​ത്.

കേ​സി​ൽ മു​ൻ ശാ​ന്തി​ക്കാ​ര​ൻ ഒ.​വി. വി​ഷ്ണു (36) ആ​ണ് പി​ടി​യി​ലാ​യ​ത്. പ​ക​രം ശാ​ന്തി​ക്കാ​ര​നാ​യി ഇ​യാ​ൾ ക്ഷേ​ത്ര​ത്തി​ൽ മു​മ്പ് ജോ​ലി ചെ​യ്തി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ഒ​ന്നി​ന് പു​ല​ർ​ച്ചെ ന​ട​ന്ന മോ​ഷ​ണം, രാ​വി​ലെ ശാ​ന്തി​ക്കാ​ര​ൻ ക്ഷേ​ത്രം തു​റ​ന്ന​പ്പോ​ഴാ​ണ് അ​റി​യു​ന്ന​ത്.

ക്ഷേ​ത്ര​പ​രി​സ​ര​ത്തു​നി​ന്ന് ല​ഭി​ച്ച മൊ​ബൈ​ൽ ഫോ​ണും തോ​ർ​ത്തും കേ​ന്ദ്രീ​ക​രി​ച്ച് സൈ​ബ​ർ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് മു​ഹ​മ്മ പോ​ലീ​സ് സ്റ്റേ​ഷ​ന് സ​മീ​പ​ത്തെ വീ​ട്ടി​ൽ​നി​ന്ന് പ്ര​തി പി​ടി​യി​ലാ​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Kerala

മ​ദ്യ​പി​ക്കാ​ൻ പ​ണം ന​ൽ​കി​യി​ല്ല; അ​മ്മ​യെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച മ​ക​ൻ പി​ടി​യി​ൽ

പ​ത്ത​നം​തി​ട്ട: മ​ദ്യ​പി​ക്കാ​ൻ പ​ണം ന​ൽ​കാ​ത്ത​തി​ന് അ​മ്മ​യെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച പ്ര​തി പി​ടി​യി​ൽ. റാ​ന്നി ക​രി​കു​ളം പ​ഴ​വ​ങ്ങാ​ടി​യി​ൽ ജോ​ബി ജേ​ക്ക​ബ് ജോ​ർ​ജ് (43) ആ​ണ് പി​ടി​യി​ലാ​യ​ത്. ജോ​ബി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ അ​മ്മ​യു​ടെ കൈ​വി​ര​ലി​ന് പൊ​ട്ട​ലു​ണ്ട്.

ഞാ​യ​റാ​ഴ്ച ഉ​ച്ച​യ്ക്ക് 2.30 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. സ്ഥി​രം മ​ദ്യ​പാ​നി​യാ​യ ജോ​ബി മ​ദ്യ​പി​ക്കു​ന്ന​തി​നാ​യി പ​ണം ന​ൽ​കാ​ത്ത​തി​ന് അ​മ്മ​യെ ഉ​പ​ദ്ര​വി​ക്കു​ന്ന​ത് പ​തി​വാ​യി​രു​ന്നു. മു​ൻ​പും ഇ​യാ​ൾ അ​മ്മ​യെ ഉ​പ​ദ്ര​വി​ച്ച​തി​ന് പോ​ലീ​സി​ന് പ​രാ​തി​ക​ൾ ല​ഭി​ച്ചി​രു​ന്നു.

ഞാ​യ​റാ​ഴ്ച ഇ​യാ​ൾ അ​മ്മ​യെ പ​ശു​ത്തൊ​ഴു​ത്തി​ൽ നി​ന്നും വ​ലി​ച്ച് പു​റ​ത്തി​ടു​ക​യും ത​ല ഭി​ത്തി​യി​ൽ ഇ​ടി​പ്പി​ക്കു​ക​യും ചെ​യ്തു. സം​ഭ​വ​ത്തി​ൽ പി​ടി​യി​ലാ​യ പ്ര​തി​യെ പോ​ലീ​സ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

 

Kerala

ഡോ.​എം.​കെ.​റാ​മി​ന്‍റെ അ​റ​സ്റ്റ്: ഡി​വൈ​എ​സ്പി​ക്കെ​തി​രാ​യ ഫ​യ​ൽ എ​ഡി​ജി​പി​യു​ടെ മേ​ശ​പ്പു​റ​ത്ത്

തി​രു​വ​ന​ന്ത​പു​രം: നി​തി​ൻ രാ​ജി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഡോ. ​എം.​കെ.​റാ​മി​നെ അ​റ​സ്റ്റ് ചെ​യ്ത​തി​ലെ വീ​ഴ്ച​യി​ൽ ഡി​വൈ​എ​സ്പി​ക്കെ​തി​രെ ന​ട​പ​ടി​ക്കു സാ​ധ്യ​ത. ക്രൈം​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി സു​ധീ​ർ ക​ല്ല​നെ​തി​രെ​യു​ള്ള അ​ന്വേ​ഷ​ണ ഫ​യ​ൽ എ​ഡി​ജി​പി എ​ച്ച്. വെ​ങ്കി​ടേ​ഷി​ന് കൈ​മാ​റി.

എ​ഡി​ജി​പി​യു​ടെ ശി​പാ​ർ​ശ സ​ഹി​തം സ​ർ​ക്കാ​രി​ന് സ​മ​ർ​പ്പി​ക്കു​ന്ന ഈ ​ഫ​യ​ലി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​കും ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രെ തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക. ഡോ. ​റാ​മി​ന്‍റെ അ​റ​സ്റ്റി​ൽ ഗു​രു​ത​ര വീ​ഴ്ച വ​രു​ത്തി​യ ഡി​വൈ​എ​സ്പി​യെ എ​ന്തു​കൊ​ണ്ട് ഇ​തു​വ​രെ സ​സ്പെ​ൻ​ഡ് ചെ​യ്യു​ന്നി​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി ക​ഴി​ഞ്ഞ ദിവസം ചോ​ദി​ച്ചി​രു​ന്നു.

ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ റി​പ്പോ​ർ​ട്ട് അ​ട​ങ്ങി​യ ഫ​യ​ൽ എ​ഡി​ജി​പി​ക്ക് മു​ന്നി​ലെ​ത്തി​യ​ത്. സു​ധീ​ർ ക​ല്ല​നെ അ​ടി​യ​ന്ത​ര​മാ​യി ക്രൈം​ബ്രാ​ഞ്ചി​ൽ നി​ന്ന് സ്ഥ​ലം​മാ​റ്റ​ണ​മെ​ന്ന​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള ക​ർ​ശ​ന ശി​പാ​ർ​ശ​ക​ൾ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ റി​പ്പോ​ർ​ട്ടി​ലു​ണ്ടെ​ന്നാ​ണ് ല​ഭി​ക്കു​ന്ന സൂ​ച​ന​ക​ൾ.

Kerala

മ​ര്യാ​ദ​യാ​ണെ​ങ്കി​ൽ മ​ര്യാ​ദ: പോ​ലീ​സു​കാ​രു​ടെ വീ​ട്ടി​ലും അ​മ്മ​യും പെ​ങ്ങ​ന്മാ​രു​മു​ണ്ട്; ഭീ​ഷ​ണി​യു​മാ​യി കെ.​പി. ഉ​ദ​യ​ഭാ​നു

പ​ത്ത​നം​തി​ട്ട: പോ​ലീ​സു​കാ​ർ​ക്കെ​തി​രെ പ​ര​സ്യ ഭീ​ഷ​ണി​യു​മാ​യി സി​പി​എം സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം കെ.​പി. ഉ​ദ​യ​ഭാ​നു. പോ​ലീ​സു​കാ​ർ​ക്കും വീ​ടും കു​ടും​ബ​വു​മു​ണ്ടെ​ന്നും അ​മ്മ​യും പെ​ങ്ങ​ന്മാ​രു​മു​ണ്ടെ​ന്നും ഓ​ർ​ക്ക​ണം. പാ​വ​പ്പെ​ട്ട​വ​രു​ടെ വീ​ടു​ക​ളി​ൽ ക​യ​റി​യ പോ​ലീ​സു​കാ​രെ ത​ങ്ങ​ൾ നോ​ക്കി​വെ​ച്ചി​ട്ടു​ണ്ടെ​ന്നും ഉ​ദ​യ​ഭാ​നു പ​റ​ഞ്ഞു.

അ​ർ​ജു​ൻ ആ​യ​ങ്കി​യെ അ​ന്വേ​ഷി​ച്ച് ക​ഴി​ഞ്ഞ ദി​വ​സം മ​ല്ല​പ്പ​ള്ളി കാ​ട്ടാ​മ​ല​യി​ലെ സി​പി​എം നേ​താ​വി​ന്‍റെ വീ​ട്ടി​ൽ പോ​ലീ​സ് എ​ത്തി​യി​രു​ന്നു. ഇ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ന​ട​ത്തി​യ യോ​ഗ​ത്തി​ലാ​ണ് ഉ​ദ​യ​ഭാ​നു ഭീ​ഷ​ണി മു​ഴ​ക്കി​യ​ത്. കാ​ട്ടാ​മ​ല​യി​ലെ വീ​ടു​ക​ളി​ൽ ക​യ​റി​യ പോ​ലീ​സു​കാ​രെ ത​ങ്ങ​ൾ നോ​ക്കി​വ​ച്ചി​ട്ടു​ണ്ട്.

അ​വ​രെ സം​ര​ക്ഷി​ക്കാ​ൻ ആ​രു​മു​ണ്ടാ​കി​ല്ല. പോ​ലീ​സു​കാ​രു​ടെ വീ​ടു​ക​ളി​ലേ​ക്കും ത​ങ്ങ​ൾ ക​യ​റു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഭ​ര​ണം ല​ഭി​ച്ച​തി​നാ​ൽ പാ​വ​പ്പെ​ട്ട​വ​രു​ടെ വീ​ടു​ക​ളി​ൽ ക​യ​റി അ​വ​രെ ക​ള്ള​ക്കേ​സി​ൽ കു​ടു​ക്കാ​മെ​ന്നാ​ണ് ചി​ല കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രു​ടെ ധാ​ര​ണ​യെ​ങ്കി​ൽ അ​ത് അ​നു​വ​ദി​ക്കി​ല്ല.

അ​ത്ത​രം ന​ട​പ​ടി​ക​ൾ​ക്കെ​തി​രെ ശ​ക്ത​മാ​യി പ്ര​തി​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ആ​രു​ടെ​യെ​ങ്കി​ലും വാ​ക്കു​കേ​ട്ട് പാ​വ​പ്പെ​ട്ട​വ​രു​ടെ വീ​ടു​ക​ളി​ൽ ക​യ​റി​യാ​ൽ വ​ന്ന​തു​പോ​ലെ തി​രി​ച്ചു​പോ​കാ​ൻ ക​ഴി​യി​ല്ലെ​ന്ന് പോ​ലീ​സു​കാ​രോ​ട് പ​റ​യാ​നു​ണ്ടെ​ന്നും ഉ​ദ​യ​ഭാ​നു പ​റ​ഞ്ഞു. മ​ര്യാ​ദ കാ​ണി​ച്ചാ​ൽ മ​ര്യാ​ദ​യോ​ടെ​യും മോ​ശം രീ​തി​യി​ൽ പെ​രു​മാ​റി​യാ​ൽ അ​തേ രീ​തി​യി​ലും പ്ര​തി​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

ക​ണ്ണൂ​രി​ലെ ഇ​രു​പ​തു​കാ​രി​യു​ടെ മരണം; ഭ​ർ​ത്താ​വി​ന്‍റെ മാ​താ​പി​താ​ക്ക​ളെ പോ​ലീ​സ് ചോ​ദ്യം ചെ​യ്തു

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ അ​ഴീ​ക്കോ​ട് പൊ​യ്ത്തും​ക​ട​വി​ൽ ഇ​രു​പ​തു​കാ​രി​യാ​യ ഫാ​ത്തി​മ​ത്ത് റി​സ ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ ഭ​ർ​ത്താ​വ് ആ​സി​ഫി​ന്‍റെ മാ​താ​പി​താ​ക്ക​ളെ പോ​ലീ​സ് ചോ​ദ്യം ചെ​യ്തു. മു​ൻ​കൂ​ർ ജാ​മ്യം നേ​ടി​യ ശേ​ഷ​മാ​ണ് ഇ​രു​വ​രും അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് മു​ന്നി​ൽ ഹാ​ജ​രാ​യ​ത്.

യു​വ​തി മു​ന്പ് ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച​താ​യി ത​ങ്ങ​ൾ​ക്ക് അ​റി​യി​ല്ലെ​ന്നാ​ണ് ആ​സി​ഫി​ന്‍റെ മാ​താ​പി​താ​ക്ക​ൾ മൊ​ഴി ന​ൽ​കി​യി​ട്ടു​ള്ള​ത്. കൂ​ടാ​തെ, ആ​സി​ഫ് ല​ഹ​രി ഉ​പ​യോ​ഗി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചും വി​വ​ര​മി​ല്ലെ​ന്ന് ഇ​വ​ർ പോ​ലീ​സി​നെ അ​റി​യി​ച്ചു. എ​ന്നാ​ൽ മാ​താ​പി​താ​ക്ക​ളു​ടെ മൊ​ഴി​യി​ൽ എ​ന്തെ​ങ്കി​ലും വൈ​രു​ധ്യ​മു​ണ്ടോ എ​ന്ന് പോ​ലീ​സ് വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണ്.

റി​സ മു​ന്പ് ചി​കി​ത്സ തേ​ടി​യി​രു​ന്ന ആ​ശു​പ​ത്രി​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്താ​നാ​ണ് പോ​ലീ​സി​ന്‍റെ തീ​രു​മാ​നം. ആ​ദ്യ​ഘ​ട്ട​ത്തി​ൽ അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് മാ​ത്ര​മാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്ന​ത്. എ​ന്നാ​ൽ പി​ന്നീ​ട് അ​ന്വേ​ഷ​ണ​ത്തി​ൽ ല​ഭി​ച്ച തെ​ളി​വു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ആ​സി​ഫി​നെ​തി​രെ ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ, ഭ​ർ​തൃ​പീ​ഡ​നം ഉ​ൾ​പ്പെ​ടെ​യു​ള്ള ശ​ക്ത​മാ​യ വ​കു​പ്പു​ക​ൾ ചു​മ​ത്തു​ക​യാ​യി​രു​ന്നു.

Kerala

അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ ബ​ന്ദി​ക​ളാ​ക്കി ന​ട​ത്തി​യ ക​വ​ർ​ച്ച; നാ​ല് പേ​ർ പി​ടി​യി​ൽ

കോ​ട്ട​യം: കോ​ട്ട​യം ഏ​റ്റു​മാ​നൂ​രി​ൽ അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ ബ​ന്ദി​ക​ളാ​ക്കി പ​ണ​വും മൊ​ബൈ​ൽ ഫോ​ണും ക​വ​ർ​ന്ന കേ​സി​ൽ നാ​ല് പ്ര​തി​ക​ൾ പി​ടി​യി​ൽ. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ര​ണ്ട് പേ​രു​ൾ​പ്പ​ടെ നാ​ല് പ്ര​തി​ക​ളാ​ണ് പി​ടി​യി​ലാ​യ​ത്.

കേ​സി​ൽ ആ​കെ 15 പ്ര​തി​ക​ളാ​ണു​ള്ള​ത്. പ​ശ്ചി​മ​ബം​ഗാ​ൾ സ്വ​ദേ​ശി ബ​കീ​ർ മ​ണ്ടോ​ൾ, കോ​ട്ട​യം വോ​ളൂ​ർ സ്വ​ദേ​ശി മി​ഥി​ൽ​രാ​ജ്, പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ര​ണ്ട് പേ​ർ‌ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ഇ​രു​വ​രും മ​ല​യാ​ളി​ക​ളാ​ണ്.

ശ​നി​യാ​ഴ്ച അ​ർ​ധ​രാ​ത്രി​യി​ലാ​ണ് ഏ​റ്റു​മാ​നൂ​ർ പേ​രൂ​രി​ന​ട​ത്ത് പൂ​വ​ത്തും​മൂ​ട്ടി​ലെ അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ ക്യാ​മ്പി​ൽ മോ​ഷ​ണം ന​ട​ന്ന​ത്. 15 അം​ഗ സം​ഘ​മാ​ണ് മു​ഖം​മൂ​ടി ധ​രി​ച്ച് ആ​യു​ധ​ങ്ങ​ളു​മാ​യെ​ത്തി​യ​ത്. ക്യാ​മ്പി​ലു​ണ്ടാ​യി​രു​ന്ന​ത് 33 തൊ​ഴി​ലാ​ളി​ക​ൾ. ഇ​വ​രെ ആ​യു​ധം കാ​ണി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യാ​ണ് ക​വ​ർ​ച്ച ന​ട​ത്തി​യ​ത്.

സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ നി​ന്നാ​ണ് പ്ര​തി​ക​ളെ സം​ബ​ന്ധി​ച്ച് പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ച​ത്. ല​ഹ​രി ഇ​ട​പാ​ടു​ക​ളി​ലൂ​ടെ സു​ഹൃ​ത്തു​ക്ക​ളാ​യ​വ​രാ​ണ് മോ​ഷ​ണ സം​ഘ​ത്തി​ലു​ള്ള​ത്. നി​ല​വി​ൽ പി​ടി​യി​ലാ​യ നാ​ല് പേ​രെ വി​ശ​ദ​മാ​യി പോ​ലീ​സ് ചെ​യ്തു​വ​രി​ക​യാ​ണ്.

Kerala

യൂ​റി​ൻ ട്യൂ​ബ് വ​ലി​ച്ചു​പൊ​ട്ടി​ച്ച് മ​ർ​ദ​നം; ത​ള​ർ​ന്നു​കി​ട​ന്ന സ്ത്രീ​യെ പീ​ഡി​പ്പി​ച്ച പ്ര​തി പി​ടി​യി​ൽ

കൊ​ല്ലം: രോ​ഗ​ബാ​ധി​ത​യാ​യി ത​ള​ർ​ന്നു​കി​ട​ന്ന സ്ത്രീ​യെ പീ​ഡി​പ്പി​ച്ച പ്ര​തി പി​ടി​യി​ൽ. പ​ട​പ്പ​ക്ക​ര ച​രു​വി​ള വീ​ട്ടി​ൽ രാ​ജു (53) ആ​ണ് പി​ടി​യി​ലാ​യ​ത്. സ്ട്രോ​ക്ക് ബാ​ധി​ച്ച് ത​ള​ർ​ന്നു​കി​ട​ന്ന കി​ട​പ്പു രോ​ഗി​യാ​യ സ്ത്രീ​യെ അ​തി​ക്രൂ​ര​മാ​യ പീ​ഡ​ന​ത്തി​നി​ര​യാ​ക്കു​ക​യാ​യി​രു​ന്നു പ്ര​തി.

കു​ണ്ട​റ പോ​ലീ​സ് ആ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. യൂ​റി​ൻ ട്യൂ​ബ് വ​ലി​ച്ചു​പൊ​ട്ടി​ക്കു​ക​യും മ​ർ​ദി​ക്കു​ക​യും ക്രൂ​ര​മാ​യി പീ​ഡി​പ്പി​ക്കു​ക​യും ചെ​യ്ത പ്ര​തി, പീ​ഡ​നം പു​റ​ത്തു പ​റ​യാ​തി​രി​ക്കാ​ൻ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്ത​താ​യാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.

2020 ൽ ​കു​ണ്ട​റ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത വ​ധ​ശ്ര​മ​ക്കേ​സി​ലും രാ​ജു പ്ര​തി​യാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ‌അ​റ​സ്റ്റി​ലാ​യ പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Kerala

ഗു​ണ്ട​ക​ളെ പൂ​ട്ടാ​ൻ ഓ​പ്പ​റേ​ഷ​ൻ ഗ്രി​പ്പ്; ആ​ദ്യ​ഘ​ട്ട​ത്തി​ൽ 300 പേരു​ടെ പ​ട്ടി​ക

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ഗു​ണ്ട​ക​ളെ പൂ​ട്ടാ​ൻ ഓ​പ്പ​റേ​ഷ​ൻ ഗ്രി​പ്പു​മാ​യി പോ​ലീ​സ്. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി 300 ഗു​ണ്ട​ക​ളു​ടെ പ​ട്ടി​ക​യാ​ണ് പോ​ലീ​സ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ ത​യാ​റാ​ക്കി​യ​ത്. ഗു​ണ്ട​ക​ളു​ടെ സ്‌​പോ​ൺ​സ​ർ​മാ​രെ കു​റി​ച്ചും ഇ​ന്‍റ​ലി​ജ​ൻ​സി​ന് വി​വ​രം ല​ഭി​ച്ച​താ​യാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

ജാ​മ്യം തേ​ടി പു​റ​ത്തി​റ​ങ്ങി​യ ശേ​ഷം ഗു​ണ്ടാ​പ്ര​വ​ർ​ത്ത​നം ചെ​യ്യു​ന്ന​വ​രു​ടെ ജാ​മ്യം നി​ഷേ​ധി​ക്കാ​ൻ പോ​ലീ​സ് കോ​ട​തി​യെ സ​മീ​പി​ക്കാ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. സം​സ്ഥാ​ന​ത്തെ മ​യ​ക്കു​മ​രു​ന്ന് മാ​ഫി​യ​ക​ൾ​ക്കെ​തി​രാ​യ ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന്‍റെ മ​റ​വി​ൽ കൊ​ച്ചി​യി​ൽ ന​ട​ന്ന ഗു​ണ്ട​ക​ളു​ടെ സം​ഗ​മ​ത്തെ കു​റി​ച്ചും പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

സം​സ്ഥാ​ന വ്യാ​പ​ക ഗു​ണ്ടാ​വേ​ട്ട ആ​ണ് ഓ​പ്പ​റേ​ഷ​ൻ ഗ്രി​പ്പി​ലൂ​ടെ കേ​ര​ള പോ​ലീ​സ് പ​ദ്ധ​തി​യി​ടു​ന്ന​ത്. ക്ര​മ​സ​മാ​ധാ​ന ചു​മ​ത​ല​യു​ള്ള എ​ഡി​ജി​പി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പു​തി​യ ഓ​പ്പ​റേ​ഷ​ൻ. ഗു​ണ്ടാ ബ​ന്ധ​മു​ള്ള​വ​ർ, കാ​പ്പാ ത​ട​വ് ക​ഴി​ഞ്ഞ് പു​റ​ത്തി​റ​ങ്ങി​യ​വ​ർ, റൗ​ഡി ലി​സ്റ്റി​ൽ ഉ​ൾ​പെ​ട്ട​വ​ർ എ​ന്നി​വ​രു​ടെ സ്ഥാ​പ​ന​ങ്ങ​ളും വീ​ടു​ക​ളും ഉ​ൾ​പ്പെ​ടെ പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്.

Kerala

കൊ​ച്ചി​യി​ൽ വ​ൻ ല​ഹ​രി​വേ​ട്ട; പ​ശ്ചി​മ​ബം​ഗാ​ൾ സ്വ​ദേ​ശി പി​ടി​യി​ൽ

കൊ​ച്ചി: ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വ​ൻ ക​ഞ്ചാ​വ് ശേ​ഖ​ര​വു​മാ​യി പ​ശ്ചി​മ​ബം​ഗാ​ൾ സ്വ​ദേ​ശി പി​ടി​യി​ൽ. മു​ർ​ഷി​ദാ​ബാ​ദ് ക​മ​ർ​പു​ർ കോ​ള​നി സ്വ​ദേ​ശി​യാ​യ അ​ഹ​ദ് അ​ലി (36) ആ​ണ് പി​ടി​യി​ലാ​യ​ത്. ‌

ഇ​യാ​ളി​ൽ നി​ന്ന് 15.183 കി​ലോ​ഗ്രാം ക​ഞ്ചാ​വ് പി​ടി​ച്ചെ​ടു​ത്തു. കൊ​ച്ചി സി​റ്റി പോ​ലീ​സ് ആ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ക​ള​മ​ശേ​രി പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ ഇ​ട​പ്പ​ള്ളി ടോ​ൾ ഭാ​ഗ​ത്തു​നി​ന്നാ​ണ് പ്ര​തി​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

കൊ​ച്ചി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ കാ​ളി​രാ​ജ് മ​ഹേ​ഷ് കു​മാ​റി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

Kerala

അ​ർ​ജു​ൻ ആ​യ​ങ്കി അ​റ​സ്റ്റി​ൽ; പി​ടി​യി​ലാ​യ​ത് ക​ണ്ണൂ​രി​ൽ നി​ന്ന്

ക​ണ്ണൂ​ർ: നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ലെ പ്ര​തി അ​ർ​ജു​ൻ ആ​യ​ങ്കി പി​ടി​യി​ൽ. സം​സ്ഥാ​ന വ്യാ​പ​ക​മാ​യി പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് അ​ർ​ജു​ൻ ആ​യ​ങ്കി​യെ ക​ണ്ണൂ​രി​ൽ നി​ന്ന് പി​ടി​കൂ​ടി​യ​ത്. നേ​ര​ത്തെ ഇ​യാ​ൾ ക​ണ്ണൂ​രി​ൽ നി​ന്ന് ക​ട​ന്നു​ക​ള​ഞ്ഞ​താ​യി റി​പ്പോ​ർ​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു.

പോ​ലീ​സി​നെ വെ​ല്ലു​വി​ളി​ച്ച് ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്ന ആ​യ​ങ്കി​ക്കാ​യി വ്യാ​പ​ക തെ​ര​ച്ചി​ൽ ന​ട​ത്തി​യി​രു​ന്നു. ഇ​തി​നി​ടെ അ​ർ​ജു​ന്‍ ഒ​ളി​വി​ൽ പോ​കാ​ൻ ഉ​പ​യോ​ഗി​ച്ചി​രു​ന്ന കാ​ർ പോ​ലീ​സ് ക​ണ്ണൂ​രി​ൽ നി​ന്ന് ക​ണ്ടെ​ടു​ത്തി​രു​ന്നു. ഡി​ഐ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് അ​ർ​ജു​ൻ ആ​യ​ങ്കി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

 

Kerala

ക​ണ്ണൂ​രി​ലെ ഇ​രു​പ​തു​കാ​രി​യു​ടെ ആ​ത്മ​ഹ​ത്യ: ഭ​ര്‍​ത്താ​വി​നെ​തി​രെ ലു​ക്കൗ​ട്ട് സ​ര്‍​ക്കു​ല​ര്‍ പു​റ​പ്പെ​ടു​വി​ച്ചു

ക​ണ്ണൂ​ർ: പൊ​യ്ത്തും​ക​ട​വി​ൽ ഇ​രു​പ​തു​കാ​രി​യാ​യ ഫാ​ത്തി​മ​ത്ത് റി​സ ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ല്‍ ഭ​ര്‍​ത്താ​വ് ആ​സി​ഫി​നെ​തി​രെ പോ​ലീ​സ് ലു​ക്കൗ​ട്ട് സ​ര്‍​ക്കു​ല​ര്‍ പു​റ​പ്പെ​ടു​വി​ച്ചു. കേ​സി​ല്‍ പ്ര​തി​യാ​യ ആ​സി​ഫ് ദു​ബാ​യി​ലേ​ക്ക് ക​ട​ന്നു​വെ​ന്ന സം​ശ​യ​ത്തെ തു​ട​ര്‍​ന്നാ​ണ് പോ​ലീ​സി​ന്‍റെ ക​ര്‍​ശ​ന ന​ട​പ​ടി. ക​ഴി​ഞ്ഞ ജൂ​ലൈ 28-നാ​ണ് റി​സ​യെ വീ​ടി​നു​ള്ളി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

ഭ​ര്‍​ത്താ​വി​ന്‍റെ ക്രൂ​ര​മാ​യ ഗാ​ര്‍​ഹി​ക പീ​ഡ​ന​വും ല​ഹ​രി ഉ​പ​യോ​ഗ​വു​മാ​ണ് റി​സ​യെ ആ​ത്മ​ഹ​ത്യ​യി​ലേ​ക്ക് ത​ള്ളി​വി​ട്ട​തെ​ന്ന് കു​ടും​ബം ആ​രോ​പി​ച്ചി​രു​ന്നു. ആ​സി​ഫി​ന്‍റെ സ്ഥി​ര​മാ​യ ല​ഹ​രി ഉ​പ​യോ​ഗം ചോ​ദ്യം ചെ​യ്ത​പ്പോ​ഴൊ​ക്കെ റി​സ​യ്ക്ക് ക്രൂ​ര​മാ​യ മ​ര്‍​ദ്ദ​ന​മേ​ല്‍​ക്കേ​ണ്ടി വ​ന്നി​രു​ന്നു​വെ​ന്നാ​ണ് ബ​ന്ധു​ക്ക​ളു​ടെ മൊ​ഴി.

സം​ഭ​വ​ത്തി​ല്‍ റി​സ കൂ​ട്ടു​കാ​രി​ക്ക് അ​യ​ച്ച നി​ര്‍​ണാ​യ​ക​മാ​യ വാ​ട്‌​സ്ആ​പ്പ് സ​ന്ദേ​ശ​ങ്ങ​ള്‍ പോ​ലീ​സി​ന് തെ​ളി​വാ​യി ല​ഭി​ച്ചി​ട്ടു​ണ്ട്. കേ​സി​ൽ അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി​യ പോ​ലീ​സ്, വി​ദേ​ശ​ത്തേ​ക്ക് ക​ട​ന്ന പ്ര​തി​യെ പി​ടി​കൂ​ടാ​നു​ള്ള ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് ഇ​പ്പോ​ള്‍ ലു​ക്കൗ​ട്ട് സ​ര്‍​ക്കു​ല​ര്‍ പു​റ​പ്പെ​ടു​വി​ച്ചി​രി​ക്കു​ന്ന​ത്.

 

Kerala

വ​ട​ക​ര എം​ഡി​എം​എ കേ​സ്; കീ​ര്‍​ത്ത​ന പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ

കോ​ഴി​ക്കോ​ട്: വ​ട​ക​ര എം​ഡി​എം​എ കേ​സി​ൽ റി​മാ​ൻ​ഡി​ലാ​യി​രു​ന്ന പ്ര​തി മ​രു​തോ​ങ്ക​ര സ്വ​ദേ​ശി കീ​ര്‍​ത്ത​ന​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വി​ട്ടു. വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് അ​ഞ്ചു​വ​രെ​യാ​ണ് ക​സ്റ്റ​ഡി. വ​ട​ക​ര എ​ൻ​ഡി​പി​എ​സ് കോ​ട​തി​യു​ടേ​താ​ണ് ന​ട​പ​ടി.

ല​ഹ​രി സം​ഘ​വു​മാ​യി പ്ര​തി​ക്ക് നേ​രി​ട്ട് ബ​ന്ധ​മു​ണ്ടെ​ന്നും കൂ​ടു​ത​ൽ പ്ര​തി​ക​ളി​ലേ​ക്ക് എ​ത്താ​നും തെ​ളി​വ് ശേ​ഖ​രി​ക്കാ​നും ക​സ്റ്റ​ഡി​യി​ൽ വേ​ണ​മെ​ന്നു​മാ​യി​രു​ന്നു പ്രോ​സി​ക്യൂ​ഷ​ൻ വാ​ദം. എ​ന്നാ​ൽ ബാ​ങ്ക് ഇ​ട​പാ​ട് ന​ട​ത്തു​ന്ന​ത് കു​റ്റ​ക​ര​മ​ല്ലെ​ന്നും 5,000 രൂ​പ​യു​ടെ സാ​മ്പ​ത്തി​ക ഇ​ട​പാ​ട് മാ​ത്ര​മാ​ണ് ന​ട​ത്തി​യ​തെ​ന്നു​മാ​യി​രു​ന്നു പ്ര​തി​ഭാ​ഗം വാ​ദം.

അ​തേ​സ​മ​യം കേ​സി​ൽ ബി​ആ​ര്‍​സി​യി​ലെ മു​ൻ അ​ധ്യാ​പി​ക​മാ​രും മ​റ്റ് പ്ര​തി​ക​ളു​മാ​യ നീ​ഷ്മ, കാ​വ്യ എ​ന്നി​വ​ര്‍ ന​ൽ​കി​യ ജാ​മ്യാ​പേ​ക്ഷ കോ​ട​തി ഉ​ട​ൻ പ​രി​ഗ​ണി​ക്കും.

Kerala

ഭാ​ര്യ​യ്ക്കും മ​ക്ക​ൾ​ക്കും ന​ടു​റോ​ഡി​ൽ ആ​ക്ര​മ​ണം; പ്ര​തി പി​ടി​യി​ൽ

പ​ത്ത​നം​തി​ട്ട: ഭാ​ര്യ​യെ​യും മ​ക്ക​ളെ​യും ന​ടു​റോ​ഡി​ൽ ആ​ക്ര​മി​ച്ച കേ​സി​ൽ പ്ര​തി പി​ടി​യി​ൽ. ക​റു​ക​ച്ചാ​ൽ ചൂ​ലി​പ്പു​റം സ്വ​ദേ​ശി മ​നോ​ജ് (43) ആ​ണ് പി​ടി​യി​ലാ​യ​ത്. കീ​ഴ്വാ​യ്പു​ർ പോ​ലീ​സ് ആ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഓ​ഗ​സ്റ്റ് ര​ണ്ടി​ന് ആ​യി​രു​ന്നു കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം.

വി​വാ​ഹ​മോ​ച​ന കേ​സ് കൊ​ടു​ത്ത​തി​ലു​ള്ള വൈ​രാ​ഗ്യ​മാ​ണ് ആ​ക്ര​മ​ണ​ത്തി​ന് കാ​ര​ണം. ഇ​യാ​ൾ പ​തി​വാ​യി മ​ദ്യ​പി​ച്ചെ​ത്തി ഭാ​ര്യ​യെ​യും മൂ​ന്നു മ​ക്ക​ളെ​യും ഉ​പ​ദ്ര​വി​ച്ചി​രു​ന്നു. ഇ​തേ​തു​ട​ർ​ന്ന് ഭാ​ര്യ​യും മൂ​ന്ന് മ​ക്ക​ളും ര​ണ്ടു വ​ർ​ഷ​ത്തി​ൽ അ​ധി​ക​മാ​യി സ്വ​ന്തം വീ​ട്ടി​ൽ ആ​യി​രു​ന്നു താ​മ​സം.

അ​തി​ക്ര​മം സ​ഹി​ക്കാ​നാ​കാ​തെ വി​വാ​ഹ​മോ​ച​ന കേ​സ് കൊ​ടു​ത്ത​തി​ലു​ള്ള വി​രോ​ധ​ത്തി​ലാ​ണ് ബൈ​ക്കി​ലെ​ത്തി​യ പ്ര​തി ഭാ​ര്യ​യെ​യും മ​ക്ക​ളെ​യും ന​ടു​റോ​ഡി​ൽ ആ​ക്ര​മി​ച്ച​ത്. മു​ഖ​ത്തും ക​ണ്ണി​നും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ പെ​ൺ​കു​ട്ടി​യെ മ​ല്ല​പ്പ​ള്ളി ഗ​വ​ൺ​മെ​ന്‍റ് ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് കാ​ഞ്ഞി​ര​പ്പ​ള്ളി ഗ​വ​ൺ​മെ​ന്‍റ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.

Kerala

പി​ടി​ക്കാ​ൻ പ​റ്റു​മെ​ങ്കി​ൽ പി​ടി​ക്കു; വീ​ണ്ടും പോ​ലീ​സി​നെ വെ​ല്ലു​വി​ളി​ച്ച് അ​ർ​ജു​ൻ ആ​യ​ങ്കി

കൊ​ച്ചി: പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ കേ​സി​ല്‍ ഒ​ളി​വി​ൽ തു​ട​ര​വേ വീ​ണ്ടും പോ​ലീ​സി​നു നേ​രെ ഭീ​ഷ​ണി​യു​മാ​യി അ​ർ​ജു​ൻ ആ​യ​ങ്കി. ഊ​ന്നു​ക​ൽ സി​ഐക്കെതിരേയാണ് അ​ർ​ജു​ൻ ആ​യ​ങ്കിയുടെ ഭീഷണി.

ഒ​ളി​വി​ലു​ള്ള ത​ന്നെ പി​ടി​ക്കാ​ൻ പ​റ്റു​മെ​ങ്കി​ൽ പി​ടി​ക്കൂ എ​ന്നാ​ണ് അ​ർ​ജു​ൻ ആ​യ​ങ്കി​യു​ടെ വെ​ല്ലു​വി​ളി. ഹൈ​ക്കോ​ട​തി ജാ​മ്യം ത​ള്ളി​യ​പ്പോ​ൾ കീ​ഴ​ട​ങ്ങാം എ​ന്ന് തീ​രു​മാ​നി​ച്ചു. പക്ഷേ, അ​ല്ലാ​തെ പി​ടി​ച്ചെ മ​തി​യാ​വൂ എ​ങ്കി​ൽ പി​ടി​ക്ക്. ഇ​നി ജാ​മ്യം എ​ടു​ത്തി​ട്ടേ വ​രൂയെ​ന്നും പ​റ്റു​മെ​ങ്കി​ൽ പി​ടി​ക്കാ​നു​മാ​ണ് അ​ർ​ജു​ൻ ആ​യ​ങ്കി​യു​ടെ വെ​ല്ലു​വി​ളി. ‌

ക​ള്ള​ക്കേ​സി​ൽ കു​ടു​ക്കി​യ കോ​ത​മം​ഗ​ലം സി​ഐക്കു പ​ണി​വ​ച്ചി​ട്ടു​ണ്ടെ​ന്നും സ​ന്ദേ​ശ​ത്തി​ൽ അ​ർ​ജു​ൻ ആ​യ​ങ്കി പ​റ​യു​ന്നു. ഭീ​ഷ​ണി ശ്ര​ദ്ധ​യി​ൽ പെ​ട്ടെ​ന്നും പ​രി​ശോ​ധി​ക്കു​ക​യാ​ണെ​ന്നും പോ​ലീ​സ് അറിയിച്ചു. റി​സോ​ര്‍​ട്ടി​ൽ പാ​ര്‍​ട്ടി ന​ട​ത്തി കൂ​റ്റ​കൃ​ത്യം ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​തി​നി​ട​യി​ൽ മേ​യ് മൂ​ന്നി​ന് അ​ര്‍​ജു​ൻ ആ​യ​ങ്കി​യെ​യും സം​ഘ​ത്തെയും കോ​ത​മം​ഗ​ലം പോ​ലീ​സ് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് അ​ർ​ജു​ൻ ആ​യ​ങ്കി കോ​ത​മം​ഗ​ലം സി ​ഐ​ക്കെ​തി​രെ ഫേ​സ്ബു​ക്ക് കു​റി​പ്പ് വ​ഴി പ​ര​സ്യ ഭീ​ഷ​ണി​യും അ​ധി​ക്ഷേ​പ​വും ന​ട​ത്തി​യ​ത്. സ​മാ​ധാ​ന​പ​രമാ​യി പെ​ൻ​ഷ​ൻ വാ​ങ്ങി ശി​ഷ്ട ജീ​വി​തം ന​യി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്നാ​യി​രു​ന്നു അ​ർ​ജു​ൻ ആ​യ​ങ്കി​യു​ടെ പോ​സ്റ്റ്.

National

പ്ര​ണ​യം നി​ര​സി​ച്ച​തി​ൽ പ​ക; അ​ധ്യാ​പി​ക​യെ സ്കൂ​ളി​ൽ ക​യ​റി കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി

ഫ​രീ​ദാ​ബാ​ദ്: ഹ​രി​യാ​ന​യി​ലെ ഫ​രീ​ദാ​ബാ​ദി​ൽ അ​ധ്യാ​പി​ക​യെ സ്കൂ​ളി​ൽ ക​യ​റി കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ പ്ര​തി പി​ടി​യി​ൽ. ഫ​രീ​ദാ​ബാ​ദി​ലെ സ്വ​കാ​ര്യ സ്കൂ​ളി​ലെ ഇം​ഗ്ലീ​ഷ് അ​ധ്യാ​പി​ക​യാ​യ സ​ന്ധ്യ കാ​ർ​ഹാ​ന(29) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

സം​ഭ​വ​ത്തി​ൽ അ​മി​ത് എ​ന്ന 21കാ​ര​ൻ ആ​ണ് പി​ടി​യി​ലാ​യ​ത്. ര​ണ്ട് മാ​സ​ത്തോ​ളം നീ​ണ്ട ആ​സൂ​ത്ര​ണ​ത്തി​ന് പി​ന്നാ​ലെ​യാ​ണ് കൊ​ല​പാ​ത​കം ന​ട​ത്തി​യ​തെ​ന്നാ​ണ് അ​മി​ത് പോ​ലീ​സി​ന് ന​ൽ​കി​യി​രി​ക്കു​ന്ന മൊ​ഴി. 30 സെ​ക്ക​ന്‍റി​ൽ 34 ത​വ​ണ​യാ​ണ് പ്ര​തി അ​ധ്യാ​പി​ക​യെ കു​ത്തി​യ​ത്.

ഓ​ഗ​സ്റ്റ് മൂ​ന്നി​ന് ആ​യി​രു​ന്നു സം​ഭ​വം ന​ട​ന്ന​ത്. സം​ഭ​വ​ദി​വ​സം സ​ന്ധ്യ​യു​ടെ ഭ​ർ​ത്താ​വി​ന്‍റെ പേ​രു​പ​റ​ഞ്ഞാ​ണ് അ​ധ്യാ​പി​ക​യെ സ്കൂ​ൾ വ​രാ​ന്ത​യി​ലേ​ക്ക് വി​ളി​ക്കു​ന്ന​ത്. തു​ട​ർ​ന്ന് നി​ര​വ​ധി ത​വ​ണ ക്രൂ​ര​മാ​യി കു​ത്തു​ക​യാ​യി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​നി​ട​യി​ൽ ക​ത്തി വ​ള​ഞ്ഞു​പോ​യി​ട്ടും അ​മ​ർ​ഷം അ​ട​ങ്ങാ​തെ പ്ര​തി കു​ത്തു​ന്ന​ത് തു​ട​ർ​ന്ന​താ​യാ​ണ് പോ​ലീ​സ് വി​ശ​ദ​മാ​ക്കു​ന്ന​ത്.

 

Kerala

വി​വാ​ഹം ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യം; നൃ​ത്താ​ധ്യാ​പി​ക​യെ കൊ​ല​പ്പെ​ടു​ത്തി യു​വാ​വ്

ചെ​റു​തു​രു​ത്തി: തൃ​ശൂ​ർ ചെ​റു​തു​രു​ത്തി​യി​ൽ ഹോ​ട്ട​ൽ മു​റി​യി​ൽ നൃ​ത്താ​ധ്യാ​പി​ക​യെ ക​ഴു​ത്തു ഞെ​രി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ യു​വാ​വ് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ കീ​ഴ​ട​ങ്ങി. നൃ​ത്താ​ധ്യാ​പി​ക​യാ​യ മ​ല​പ്പു​റം സ്വ​ദേ​ശി ധ​ന​ല​ക്ഷ്മി ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

മ​ല​പ്പു​റം സ്വ​ദേ​ശി വി​ഗീ​ഷ് ആ​ണ് സം​ഭ​വ​ത്തി​ന് ശേ​ഷം തേ​ഞ്ഞി​പ്പാ​ലം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി കീ​ഴ​ട​ങ്ങി​യ​ത്. ഇ​രു​വ​രും ത​മ്മി​ൽ ധ​ന​ല​ക്ഷ്മി​യും വി​ഗീ​ഷും ഏ​റെ നാ​ളാ​യി അ​ടു​പ്പ​ത്തി​ലാ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ഇ​രു​വ​രും ചെ​റു​തു​രു​ത്തി​യി​ലെ ഹ​ന്ന റ​സി​ഡ​ൻ​സി​യി​ൽ മു​റി​യെ​ടു​ത്ത​ത്.

തു​ട​ർ​ന്ന് 55കാ​രി ധ​ന​ല​ക്ഷ്മി ത​ന്നെ വി​വാ​ഹം ക​ഴി​ക്ക​ണ​മെ​ന്ന് വി​ഗീ​ഷി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. വി​ഗീ​ഷ് വി​സ​മ്മ​തി​ച്ച​തോ​ടെ ഇ​രു​വ​രും ത​മ്മി​ൽ വാ​ക്കേ​റ്റം ഉ​ണ്ടാ​യി. പി​ന്നാ​ലെ ധ​ന​ല​ക്ഷ്മി​യെ വി​ഗീ​ഷ് ക​ഴു​ത്തു ഞെ​രി​ച്ച് കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

പി​ന്നാ​ലെ മു​റി അ​ട​ച്ച് ക​ട​ന്നു ക​ള​ഞ്ഞ വി​ഗീ​ഷ് മ​ല​പ്പു​റ​ത്തെ​ത്തി സ​ഹോ​ദ​രി​യോ​ട് കൊ​ല​പാ​ത​ക വി​വ​രം വെ​ളി​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. പി​ന്നാ​ലെ​യാ​ണ് തേ​ഞ്ഞി​പ്പാ​ലം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി കീ​ഴ​ട​ങ്ങി​യ​ത്.

Kerala

അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ​ന്ന വ്യാ​ജേ​ന ആ​ലു​വ​യി​ൽ താ​മ​സം; ബം​ഗ്ലാ​ദേ​ശ് പൗ​ര​ന്മാ​ർ പി​ടി​യി​ൽ

കൊ​ച്ചി: അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ​ന്ന വ്യാ​ജേ​ന അ​ന​ധി​കൃ​ത​മാ​യി താ​മ​സി​ച്ചു​വ​ന്നി​രു​ന്ന ര​ണ്ട് ബം​ഗ്ലാ​ദേ​ശ് പൗ​ര​ന്മാ​ർ പി​ടി​യി​ൽ. ആ​ലു​വ പു​ളി​ഞ്ചോ​ട് ഭാ​ഗ​ത്ത് വാ​ട​ക​യ്ക്ക് താ​മ​സി​ച്ചി​രു​ന്ന ഷ​ക്കീ​ൽ ഖാ​ൻ (34), റോ​ണി ഷെ​യ്ഖ് (30) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

15 വ​ർ​ഷ​മാ​യി റോ​ണി ഷെ​യ്ഖ് പ​ശ്ചി​മ ബം​ഗാ​ളി​ലെ മൂ​ർ​ഷി​ദാ​ബാ​ദി​ലാ​യി​രു​ന്നു താ​മ​സി​ച്ചു​വ​ന്നി​രു​ന്ന​ത്. ഒ​ൻ​പ​ത് മാ​സം മു​ൻ​പ് ആ​ണ് റോ​ണി കേ​ര​ള​ത്തി​ലെ​ത്തി​യ​ത്. മ​റ്റൊ​രു പ്ര​തി​യാ​യ ഷ​ക്കീ​ൽ ഖാ​ൻ 10 വ​ർ‌​ഷം മു​ൻ​പാ​ണ് പ​ശ്ചി​മ ബം​ഗാ​ളി​ലെ​ത്തി​യ​ത്.

പി​ടി​യി​ലാ​യ ഇ​രു​വ​രെ​യും പോ​ലീ​സ് ന​ട​ത്തി​യ ചോ​ദ്യം ചെ​യ്യ​ലി​ന് പി​ന്നാ​ലെ തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ൾ പോ​ലീ​സ് ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Latest News

Corehub Up